5 37

എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ‘എഐ സ്റ്റോര്‍’ ആരംഭിച്ച് ആമസോണ്‍ ഇന്ത്യ. മുന്‍വര്‍ഷത്തേക്കാള്‍ എഐ ഉപകരണങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ 60 ശതമാനം വളര്‍ച്ചയാണ് ആമസോണ്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ റൂഫസ് എന്ന എഐ ഷോപ്പിങ് അസിസ്റ്റന്റ്, ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലെന്‍സ് എഐ, വീടിനുള്ളില്‍ ഉപകരണങ്ങള്‍ എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരുന്ന ‘വ്യൂ ഇന്‍ യുവര്‍ റൂം’, ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്ന എഐ റിവ്യൂ സമ്മറികള്‍ എന്നീ നൂതന സംവിധാനങ്ങളും ആമസോണ്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി 5% ക്യാഷ്ബാക്ക് അടക്കമുള്ള മികച്ച ഓഫറുകളും ലഭ്യമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *