ഇന്ത്യ നെറ്റ് കളക്ഷനില്‍ ഏറ്റവും മുന്നിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി ‘വാഴ 2’. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 113.97 കോടി രൂപയാണ്. ഗ്രോസ് ആവട്ടെ 131.78 കോടിയും. എമ്പുരാനെ മറികടന്നാണ് ചിത്രം നാലാമത് എത്തിയിരിക്കുന്നത്. 106.77 കോടിയാണ് എമ്പുരാന്റെ ലൈഫ് ടൈം ഇന്ത്യ നെറ്റ്. വാഴ 2 ന് ലിസ്റ്റില്‍ ഇനി മറികടക്കാനുള്ളത് മോഹന്‍ലാലിന്റെ തന്നെ തുടരും ആണ്. 122 കോടിയാണ് തുടരും ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. അതേസമയം ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ യഥാക്രമം ലോകയും മഞ്ഞുമ്മല്‍ ബോയ്‌സുമാണ്. ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 157.01 കോടിയും മഞ്ഞുമ്മല്‍ ബോയ്‌സിന്റേത് 142.08 കോടിയുമാണ്. വാഴ 2 കേരളത്തില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.
