പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രമാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിലവില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ലവ് ഇന്‍ഷുറന്‍സ് കമ്പനി ഒടിടി റിലീസിന്റെ റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. സ്ട്രീമിംഗ് മെയ് 15 മുതലായിരിക്കും. എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി,സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
