Screenshot 2026 04 25 11 56 22 537 com.android.chrome edit

2027-ലെ ഭാരത സെൻസസ് ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സാങ്കേതിക സഹായികൾ എന്നിവർക്കായി നടന്ന ആറുദിവസത്തെ പരിശീലന പരിപാടി ഏപ്രിൽ 25 ശനിയാഴ്ച അവസാനിച്ചു.സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ജൂൺ 16 മുതൽ ജൂൺ 30 വരെ സെൽഫ് എന്യൂമറേഷൻ നടക്കും. 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെ ഒന്നാം ഘട്ടം ഭവന സെൻസസ് നടക്കും. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ്. സെൽഫ് എന്യൂമറേഷൻ വഴി ജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ നൽകാനാവും. ഇത്തവണത്തെ സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമാണ്. ‘സെൽഫ് എന്യൂമറേഷൻ’ വഴി ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് പോർട്ടലിലൂടെ (https://se.census.gov.in) വിവരങ്ങൾ നേരിട്ട് നൽകാം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *