പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ഇന്‍ഡസ്ട്രീയെയും ബാധിച്ചു. ഒട്ടുമിക്ക മോഡലുകളുടെ വിലയില്‍ 15 ശതമാനം വര്‍ധന വരുത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. സാംസംഗ് വിവിധ മോഡലുകള്‍ക്ക് 3 മുതല്‍ 22 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. ഓപ്പോയുടെ വര്‍ധന ആറു മുതല്‍ 18 ശതമാനം വരെയാണ്. ഷവോമി മൂന്നു മുതല്‍ 15 ശതമാനം വരെ വില കൂട്ടി. 12 ശതമാനം വരെയാണ് റിയല്‍മീ വിലയില്‍ മാറ്റംവരുത്തിയത്. നത്തിംഗ് ഫോണ്‍ 14 ശതമാനം വരെയും മോട്ടോറോള 4-9 റേഞ്ചിലുമാണ് […]
‘വാഴ 2’ ന് മൂന്നാം ഭാഗം വരുന്നു
ബോക്സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ‘വാഴ 2’ ന് മൂന്നാം ഭാഗം വരുന്നു. ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട വാഴയുടെ സംവിധായകന്‍ വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന […]
‘ഒരു ദുരൂഹ സാഹചര്യത്തില്‍’ വിഷു ദിനത്തിലെത്തും
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ വിഷു ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, രാജേഷ് മാധവന്‍, […]
പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഒല
പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട1 എക്‌സ്+ 5.2 കിലോവാട്ട്അവര്‍ എന്ന പേരിലുള്ള സ്‌കൂട്ടറിന് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ ആണ് കരുത്തുപകരുന്നത്. 1,29,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ്. 11 കിലോവാട്ട് മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയും […]
ഹാര്‍ട്ട് ലാംപ്
ദക്ഷിണേന്ത്യയിലെ മുസ്ലിം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്താഖ് അത്യന്തം സൂക്ഷ്മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്‌കരിക്കുന്നു. കന്നഡയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘര്‍ഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ വര്‍ഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. ‘ഹാര്‍ട്ട് ലാംപ്’. വിവര്‍ത്തനം – സുധാകരന്‍ രാമന്തളി. ഡിസി ബുക്‌സ്. വില 284 രൂപ.
രാത്രി പല്ല് ബ്രഷ് ചെയ്യാത്തവരില്‍ ഹൃദയാഘാത സാധ്യതയേറും
രാത്രി പല്ലു തേക്കാത്തവരില്‍ ഹൃദയാഘാത സാധ്യത കൂടുമെന്ന് സമീപകാലത്ത് ജാപ്പാനില്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നു. രാത്രിയില്‍ നമ്മുടെ വായില്‍ ഉണ്ടാകുന്ന ബാക്ടീരിയകള്‍ ഹൃദയത്തിലെത്തുകയും അത് വീക്കം ഉണ്ടാക്കുകയും അതിലൂടെ ഹൃദയാഘാത സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. രാത്രിയില്‍ വായിലെ ഉമിനീര്‍ സ്രവണം കുറയുകയും വായ വരണ്ടതാവുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ പെരുകാന്‍ കാരണമാകുന്നു. മോണയില്‍ രക്തസ്രാവമുള്ളവരോ പീരിയോണ്ടല്‍ രോഗമുള്ളവരോ ആയവരില്‍, ഈ ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് കടക്കാം. ഇത് വിട്ടുമാറാത്ത വീക്കം അല്ലെങ്കില്‍ എന്‍ഡോകാര്‍ഡിറ്റിസ് (ഹൃദയത്തിന്റെ ആന്തരിക […]
മദ്ധ്യഹ്ന വാർത്തകൾ
യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും. പാക് – ചൈന അഞ്ചിന സമാധാന നീക്കം വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണെന്നിരിക്കെ ഇപ്പോള്‍ […]
നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്, കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്, പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കായംകുളം ലൈംഗിക അതിക്രവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നും യുവതി പരാതി നല്‍കി. അതേസമയം, അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും.
പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ നടപടി
2018 മുതൽ പാകിസ്ഥാനിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉൾപ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ‘ജിയോ ന്യൂസി’നെതിരെ നടപടി. പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
