പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ ഇന്ത്യയിലെത്തുമ്പോള്‍ അവര്‍ കണ്ടത് അത്യന്തം വിചിത്രമായി തോന്നിയ ഒരു ലോകമായിരുന്നു. ഹിന്ദുയിസം അവര്‍ക്കു വിചിത്ര ആചാരങ്ങളും വിഗ്രഹാരാധനയും നിറഞ്ഞതായിപ്പോലെ തോന്നിയെങ്കിലും, പിന്നീട് അത് അവരുടെ ധാരണകളെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും ഹിന്ദുക്കള്‍ക്ക് മതപരിവര്‍ത്തനത്തില്‍ വലിയ താത്പര്യമില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. മനു എസ് പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം നമ്മെ കൊണ്ടുപോകുന്നത് അനാദൃശമായ അതിന്റെ ബലതന്ത്രങ്ങളിലൂടെയാണ്. മതത്തിനുണ്ടായ പരിണാമങ്ങളെയും യൂറോപ്യന്‍ സാമ്രാജ്യത്വത്തെയും ചിത്രീകരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. ‘ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം’. മനു എസ് പിള്ള. ഡിസി ബുക്‌സ്. വില 629 രൂപ.
