ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വിമാന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പായ സര്‍ള ഏവിയേഷനില്‍ ഇന്‍ഡിഗോ 10 കോടി രൂപ നിക്ഷേപം നടത്തി. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളാണ് സര്‍ള ഏവിയേഷന്‍ വികസിപ്പിക്കുന്നത്. ഹെലികോപ്റ്ററുകളെപ്പോലെ റണ്‍വേ ഇല്ലാതെ തന്നെ കുത്തനെ ഉയരാനും താഴാനും കഴിയുന്ന ഈ വിമാനങ്ങള്‍ പൂര്‍ണ്ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റിനെ കൂടാതെ ആറ് യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ‘ശൂന്യ’ എന്ന വിമാനമാണ് കമ്പനിയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നര മണിക്കൂറോളം എടുക്കുന്ന ഗുരുഗ്രാം – നോയിഡ ദൂരം വെറും 15 മിനിറ്റ് കൊണ്ട് പറന്നെത്താന്‍ ഈ ടാക്‌സികളിലൂടെ സാധിക്കും. ആശുപത്രികള്‍, ഹോട്ടലുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഹെലിപാഡുകള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ഇവ സര്‍വീസ് നടത്തുക.
ഇനി ഇന്‍ഡിഗോയുടെ പറക്കും ടാക്സികള്‍
