ബേസില് ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്ട്ടി സ്റ്റാര് ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്. ബേസില്, ടോവിനോ, വിനീത് ശ്രീനിവാസന് എന്നിവര്ക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന് ഷിഹാബ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന് എന്റെര്റ്റൈനെര് ആയൊരുങ്ങുന്ന ചിത്രം നവാഗതനായ അരുണ് അനിരുദ്ധന് ആണ് സംവിധാനം ചെയ്യുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില് അവതരിപ്പിക്കുന്നത് എങ്കില്, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന് ആയി തന്നെയാണ് വിനീത് വേഷമിടുന്നത്.
