Screenshot 2026 04 25 12 09 24 242 com.android.chrome edit

കെ കവിത ‘തെലങ്കാന രാഷ്ട്ര സേന’ (ടിആർഎസ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം.പുതിയ പാർട്ടി പ്രഖ്യാപിച്ചത് ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ്. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. മുനീറാബാദിലായിരുന്നു പ്രഖ്യാപനം. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു. ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കവിത പറഞ്ഞു.തെലങ്കാനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ബിആർഎസ് പാർട്ടി അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി കവിത വിമർശിച്ചു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നു. തെലങ്കാനയുടെ ഇനിയും പൂർത്തീകരിക്കപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ടിആർഎസിന്‍റെ ലക്ഷ്യമെന്നും കവിത വ്യക്തമാക്കി.മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ബിആർഎസ് വർക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ ടി രാമ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഏഴ് മാസം മുമ്പ് കവിത ബിആർഎസ് വിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *