Posted inവിനോദം

‘വരവ്’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായ ‘വരവ്’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജിന്റെ തീപാറും നോട്ടമുള്ള പോസ്റ്ററാണ് എത്തിയത്. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് വരവ്. വാണി വിശ്വനാഥും ചിത്രത്തിലുണ്ട്. സ്റ്റണ്ട് മാസ്റ്റര്‍മാരുടെ ഒരു വലിയ […]

Posted inഓട്ടോമോട്ടീവ്

ഡോമിനാര്‍ 400 പുതിയ പതിപ്പ് വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഡോമിനാര്‍ 400 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ 350സിസി എന്‍ജിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2.03 ലക്ഷം (എക്സ്-ഷോറൂം) വിലയിട്ടിരിക്കുന്ന ഈ ബൈക്കിന് മുന്‍പത്തെ മോഡലിനേക്കാള്‍ 37,000 രൂപ കുറവാണ്. എന്‍ജിന്‍ ശേഷി കുറച്ചതോടെ പുതിയ ജിഎസ്ടി സ്ലാബ് അനുസരിച്ചാണ് വില കുറഞ്ഞത്. മുന്‍പ് ഈ മോഡലിന് 40 ശതമാനം നികുതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ 18 ശതമാനം ജിഎസ്ടി നിരക്കിലേക്ക് മാറിയതാണ് ഈ വിലക്കുറവിന് കാരണം. 9,000 […]

Posted inപുസ്തകങ്ങൾ

ഹീനയാനം

നാടുമുഴുവന്‍ ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില്‍ പോയ മകന്‍ മിത്രന്‍ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്‍പ്പത്തെ വിചാരണ ചെയ്യുന്ന ശോഭീന്ദ്രന്‍ സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്‍നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ട മാനസികവൈകല്യമുള്ള മകന്‍ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംശയത്തിന്റെ നിഴലിലായിപ്പോകുന്ന ചിത്ര എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതം പറയുന്ന ഹീനയാനം, പരാജയപ്പെട്ട ആദ്യവിവാഹത്തിനുശേഷം കൂട്ടിനെത്തിയ സുഹൃത്തും മറ്റുള്ളവര്‍ക്കൊപ്പം അവിഹിതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ഷീലു എന്ന ടീച്ചറിലൂടെ സ്നേഹത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന ടാമറിന്റ്… […]

Posted inലേറ്റസ്റ്റ്

ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ അപകടത്തില്‍ 10 മരണം

ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ അപകടത്തില്‍ 10 മരണം. ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഢിലെ സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം. സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേഷനും പൊലീസ് സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ചില തൊഴിലാളികൾ ഇപ്പോഴും അകത്ത് […]

Posted inആരോഗ്യം

രക്തസമ്മര്‍ദം ഉയരാന്‍ ഇതും ഒരു കാരണമാണ്!

രക്തസമ്മര്‍ദം ഉയരാനുള്ള ഒരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സര്‍ക്കുലേഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ലാറ്ററല്‍ പാരഫേഷ്യല്‍ നമ്മുടെ ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ മേഖലയാണ്. ഇത് നമ്മുടെ സജീവമായ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നു (വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ). തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല സജീവമാകുമ്പോള്‍ രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെയും ന്യൂസിലന്‍ഡിലെ ഓക്ക്ലാന്‍ഡ് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ […]

Posted inലേറ്റസ്റ്റ്

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎo വീട് വെച്ച് നൽകും

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎo വീട് വെച്ച് നൽകും .ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട് 5 ന് എംവി ഗോവിന്ദൻ വീടിന് തറക്കല്ലിടും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പാർട്ടി കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്ന് റഹീം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഷു ആശംസകള്‍ നേര്‍ന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഷു ആശംസകള്‍ നേര്‍ന്നു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷുവെന്നും എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം. ആഘോഷങ്ങളിലെല്ലാം സ്‌നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണം. ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ എന്നു പറഞ്ഞുകൊണ്ടാണ് വിഡി സതീശൻ വിഷു ആശംസകൾ നേർന്നത്.

Posted inലേറ്റസ്റ്റ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്. തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡോ റാമിനെ പുറത്താക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്താണ് കുടുംബത്തിന്റെ പ്രതികരണം. ഡോ. റാം ശിക്ഷയ്ക്ക് അർഹനാണെന്നും ആനുകൂല്യങ്ങൾ നൽകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ

പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ.ദേശീയ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ് തന്നെ ഏല്പിച്ചതെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കാൻ പോകുന്നത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ലോക ശ്രദ്ധ നേടുന്ന ഇന്ത്യൻ കൊമേഴ്സ്യൽ നിർമ്മിക്കാൻ പിന്തുണ നൽകും. വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരമാവധി ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.   തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. […]

Posted inലേറ്റസ്റ്റ്

20 വർഷത്തെ ഭരണത്തിന് ശേഷം നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

20 വർഷത്തെ ഭരണത്തിന് ശേഷം നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബിജെപി നേതാവായ സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ […]