Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച

വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ് നല്കികാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാനും സാധ്യത.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഏപ്രില്‍ 16, വ്യാഴാഴ്ച

വനിത സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയ നിയമവും ഇന്നു പാര്‍ലമെന്റില്‍. മണ്ഡല പുനര്‍ നിര്‍ണയ നിയമത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം തീരുമാനിച്ചു. തെന്നിന്ത്യയുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്ന നിയമത്തെ ചെറുക്കും. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി സംവരണം നടപ്പാക്കണം. സംസ്ഥാനങ്ങളിലെ സീറ്റ് നിശ്ചയിക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും പ്രതിപക്ഷം. പ്രതിപക്ഷ പിന്തുണയുണ്ടെങ്കിലേ ബില്ല് പാസാക്കാനാകൂ. മരുന്നുകള്‍ക്കു 15 ശതമാനം വില കൂട്ടുന്നു. ഇറാനിലെ യുദ്ധം മൂലം ഔഷധ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും സോള്‍വെന്റുകളുടെയും വിലയിലുണ്ടായ വര്‍ധനയും ഗതാഗത തടസവും […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ ബില്ല് പാസാക്കാൻ സര്‍ക്കാരിന് സാധിക്കൂ.   സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഏപ്രില്‍ 15, ബുധനാഴ്ച

ഇന്നു വിഷു. പൊന്‍കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നല്‍കിയും നാടുനീളെ വിഷു ആഘോഷം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വിഷു ആശംസകള്‍. വിഷു പ്രമാണിച്ച് ഇന്ന് സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. വനിത സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്കു വിതരണം ചെയ്തു. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാനാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ നിര്‍ദേശം. പുനര്‍നിര്‍ണയത്തിന് സുപ്രീം കോടതി ജഡ്ജി അധ്യക്ഷായുള്ള കമ്മീഷനെ നിയമിക്കും. വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളില്‍ 35 എണ്ണം കേന്ദ്രഭരണ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷു ആശംസകള്‍ നേര്‍ന്നു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷുവെന്നും എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം. ആഘോഷങ്ങളിലെല്ലാം സ്‌നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണം. ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ എന്നു പറഞ്ഞുകൊണ്ടാണ് വിഡി സതീശൻ വിഷു ആശംസകൾ നേർന്നത്.     പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ.ദേശീയ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ് തന്നെ ഏല്പിച്ചതെന്നും ജി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽഡിഎഫ്കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ

എൽഡിഎഫ്കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ന് ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു. ഭരണ വിരുദ്ധ വികാരമോ സർക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനും സി പി […]

Posted inബിസിനസ്സ്

സ്വര്‍ണ്ണപ്പണയ വായ്പയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണ്ണപ്പണയ വായ്പയോടുള്ള കേരളത്തിന്റെ വിശ്വാസം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ 98,784 കോടി രൂപയാണ് സ്വര്‍ണപ്പണയ വായ്പയായി നല്‍കിയത്. 2025ല്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ 44.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ സ്വര്‍ണപ്പണയ വായ്പ 1,42,740 കോടി രൂപയായാണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 43,956 കോടി രൂപയുടെ വര്‍ധന. 2024ല്‍ 8,350 കോടി രൂപയായിരുന്നു കാര്‍ഷികേതര സ്വര്‍ണ്ണപണയ വായ്പയായി നല്‍കിയത്. 2025ല്‍ ഇത് 50,090 കോടി രൂപയായി വര്‍ധിച്ചു. 500 ശതമാനം അഥവാ ആറിരട്ടി വര്‍ധന. ഇക്കാലയളവില്‍ കാര്‍ഷിക […]

Posted inടെക്നോളജി

സ്മാര്‍ട്ട് കണ്ണടകള്‍ വികസിപ്പിച്ച് ആപ്പിള്‍

ലോകത്തിലെ മുന്‍നിര ടെക് കമ്പനിയായ ആപ്പിള്‍ എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സ്മാര്‍ട്ട് കണ്ണടകള്‍ വികസിപ്പിക്കുന്നു. ഈ സ്മാര്‍ട്ട് കണ്ണടകള്‍ വിവിധ ഫ്രെയിം ഡിസൈനുകളിലും നിറങ്ങളിലുമായി ഈ വര്‍ഷാവസാനത്തോടെ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. മികച്ച ക്യാമറ ഫീച്ചറുകളും ഈ സ്മാര്‍ട്ട് കണ്ണടയ്ക്കുണ്ടാകും. ആപ്പിളിന്റെ ഡിസൈന്‍ ടീം കുറഞ്ഞത് നാല് വ്യത്യസ്ത ഫ്രെയിം ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ റെക്ടാംഗുലര്‍ ഫ്രെയിം, സ്ലിം റെക്ടാംഗുലര്‍ മോഡല്‍, വലിയ ഓവല്‍ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള ഡിസൈന്‍, ചെറിയ ഓവല്‍ ഫ്രെയിം എന്നിവയാണ് പരിഗണനയില്‍ ഉള്ളത്. […]

Posted inവിനോദം

‘ചേര’ ചിത്രം മെയ് പകുതിയോടെ എത്തും

യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രം പ്രദര്‍ശന സജ്ജമായി വരുന്നു. മെയ് പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലൈന്‍ ഓഫ് കളേഴ്‌സ്, ക്ലാന്‍ ആര്‍ എന്നീ ബാനറുകളില്‍ എം.സി അരുണ്‍, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുകള്‍ കോര്‍ത്തിണക്കിയ ഒരു സ്ലോ ബേണ്‍ […]