ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് അടക്കം നോട്ടീസും അയച്ചു. ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം മാർച്ച് 25 നാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നും വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നുമാണ് കേരളം വാദിച്ചത്. സംസ്ഥാന […]
വനിതാ സംവരണ ബില്ലിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് അഖിലേഷ് യാദവ്
രാജ്യത്തെ എത്ര സംസ്ഥാനങ്ങളിൽ ബി ജെ പി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടെന്ന ചോദ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷനും ലോക്സഭ എം പിയുമായ അഖിലേഷ് യാദവ്. ബി ജെ പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും ആദ്ദേഹം വിമർശിച്ചു. എന്തിനാണ് വനിതാ ബില്ലിൽ സർക്കാരിന് ഇത്ര തിടുക്കമെന്നും, വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിലെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 19-ാം തിയ്യതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ […]
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയിലേക്ക് എത്തിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എന്നാൽ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 16, വ്യാഴാഴ്ച
വനിത സംവരണ ഭേദഗതിയുടെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയ നിയമംകൂടി പാസാക്കാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വോട്ടെടുപ്പിലൂടെയാണ് അനുമതി നേടിയത്. അനുകൂലിച്ച് 251 പേരും എതിര്‍ത്ത് 185 പേരും വോട്ട് ചെയ്തു. ലോക്‌സഭാ അംഗബലം 543 ല്‍നിന്ന് 815 ആയി വര്‍ധിക്കുമെന്നും 33 ശതമാനം സംവരണം ചെയ്യുന്നതിനാല്‍ 272 സീറ്റുകള്‍ സ്ത്രീകള്‍ക്കാകുമെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ബില്ലിനെ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തു. ലോക്സഭയില്‍ ഇന്നും നാളെയും ചര്‍ച്ച. രാജ്യം അമ്മമാരെയും […]
ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് അമിത്ഷാ
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിൽ അവതരിപ്പിച്ചശേഷം വിമര്‍ശനം ഉന്നയിക്കാമെന്നും, മുൻപും സമാനമായി ബില്ലുകൾ വന്നിട്ടുണ്ട്, എതിർക്കാൻ വേണ്ടി വന്നത് കൊണ്ടാണ് പ്രതിപക്ഷം കുറ്റം പറയുന്നതെന്നും അദ്ദേഹം സഭയിൽ വിമർശനം ഉന്നയിച്ചു. ബിൽ അവതരണത്തെ 251 പേർ അനുകൂലിച്ചു 187 പേർ എതിർത്തു. ശക്തമായ പ്രതിഷേധമാണ് വനിതാ സംവരണ ബിൽ പാർലമെന്റിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ സംവരണമല്ല കൃത്യമായ മണ്ഡല പുനർനിർണയം ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി […]
സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 20 രൂപ വര്‍ധിച്ച് 14,260 രൂപയായി. പവന്‍ വില 160 രൂപ ഉയര്‍ന്ന് 1,14,080 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,715 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,125 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,885 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 270 രൂപയില്‍ തുടരുന്നു. അതേസമയം ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 15 രൂപ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് […]
‘കാട്ടാളന്‍’ മലയാളം ട്രെയ്ലര്‍ പുറത്ത്
https://www.youtube.com/watch?v=_IDEdwiKVFI&t=3s ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കാട്ടാളന്‍’ മലയാളം ട്രെയ്ലര്‍ പുറത്ത്. പ്രേക്ഷകരെ ഒരേസമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. രവി ബസ്റൂര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇന്ത്യയില്‍ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനല്‍ ജംഗിള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഹൗസ […]
സിസിടിവി മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പ്രിയം
ചൈനീസ് കമ്പനികളുടെ സിസിടിവികള്‍ സുരക്ഷ ഭീഷണിയാണെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഗുണമായി. മുമ്പ് ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിയുകയാണ്. ചൈനീസ് നിര്‍മിത ഹൈക്‌വിഷന്‍, ദാഹുഅ എന്നീ കമ്പനികളുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസിടിവികള്‍ ക്യാമറകളുടെ വില്പന ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇത് ഇന്ത്യന്‍ കമ്പനികളായ സിപി പ്ലസ്, പ്രമ, മാട്രിക്‌സ്, ഖുബോ, സ്പാര്‍ഷ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സിസിടിവി മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങളാണ് […]
ടൊയോട്ട റൂമിയണിന് ഈ മാസം കിഴിവ്
രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ എര്‍ട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയണിന് ഈ മാസം ആയിരക്കണക്കിന് രൂപ കിഴിവ് ലഭിക്കുന്നു. ഈ കാലയളവില്‍ റൂമിയണില്‍ ഉപഭോക്താക്കള്‍ക്ക് 15,000 വരെ ലാഭിക്കാം. റൂമിയണിന്റെ എക്സ്-ഷോറൂം വില 9.55 ലക്ഷത്തില്‍ നിന്ന് ആരംഭിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍. ആറ് എയര്‍ബാഗുകള്‍ എല്ലാ വകഭേദങ്ങളിലുമുണ്ട്. 102 ബിഎച്പി കരുത്തും 136 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന […]
