വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ആദ്യം നിർമ്മിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുക്കും. വീടുകളിലേക്കുള്ള ഫർണിച്ചർ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂർത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട് .
വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും
