Posted inവിനോദം

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം ‘അതിമനോഹരം’

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വിഷുക്കൈനീട്ടവുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ എല്‍ 366 എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അതിമനോഹരം’ എന്നാണ് സിനിമയുടെ പേര്. മലയ്ക്ക് പോകുന്ന സ്വാമിമാര്‍ക്കിടയില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ടി എസ് ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിലെ വമ്പന്‍ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടന്‍ തരുണ്‍ മൂര്‍ത്തി ചിത്രമാണ് […]

Posted inപുസ്തകങ്ങൾ

ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം

ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു. തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ. ‘ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം’. ചിത്രലേഖ. മാതൃഭൂമി. വില 187 രൂപ.

Posted inആരോഗ്യം

ഉറങ്ങുമ്പോള്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്!

ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതി ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വലതുവശം തിരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. കാരണം, ഇങ്ങനെ കിടക്കുമ്പോള്‍ ഹൃദയം നെഞ്ചില്‍ അല്‍പം ഉയര്‍ന്ന നിലയില്‍ ആയിരിക്കും ഉണ്ടാവുക. ഇത് ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചിലരില്‍ കൂര്‍ക്കംവലി കുറയ്ക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്താന്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറയ്ക്കാനും സഹായിക്കും. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. അന്തരിച്ച ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ച ശേഷം സഭാനടപടികൾ തുടങ്ങിയെങ്കിലും ബില്ലിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.   ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ വനിതാസംവരണ ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി.   വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുതെന്ന് കിരൺ റിജിജു

ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴിവു കഴിവ് പറയരുതെന്നും  മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും  ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ വീണ്ടും കേസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മാമ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത് എന്നാൽ പിന്നീട് വിജയ്‌യുടെ റോഡ്ഷോ ആയി അത് മാറുകയായിരുന്നു. ഇത് ഗതാഗത തടസ്സമുൾപ്പടെ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡാണ് പരാതി നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്, ഈ ദിശയിൽ ശക്തമായി മുന്നേറുന്നുവെന്നും ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ലോക്സഭയിലെ സീറ്റെണ്ണം 850 ആയി ഉയർത്തി, വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാനാണു പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലെ തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണം

സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്തും, ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണമെന്ന നിബന്ധന വരുന്നു. ജാമ്യാപേക്ഷ നൽകുന്നവർക്ക് എതിരെ മറ്റ് കേസുകളുണ്ടോ, വാറന്‍റ് ഉൾപ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നോട്ടിസ് നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോക്സഭാ മണ്ഡലപുനർനിർണയ നീക്കത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ

കേന്ദ്ര സർക്കാരിന്റെ ലോക്സഭാ മണ്ഡലപുനർനിർണയ നീക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡിഎംകെ ഇന്ന് 11 മണിക്ക് സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കും. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശം. മന്ത്രിമാരുടെയും ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. മൂന്ന് ദിവസത്തെ പ്രതിഷേധത്തിനാണു ആഹ്വാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് തള്ളി കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് തള്ളി കെ മുരളീധരന്‍. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളുടെ ആവശ്യകത ഇല്ല യുഡിഎഫ് ജയിക്കും എന്നതിൽ സംശയമില്ല, ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടന്നോളും, സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണെന്നും, ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല, ഫലം വന്നതിന് ശേഷം യോഗം ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് തന്നെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.