കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ച് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കി. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ് 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്.
പൂരത്തിൽ അലിഞ്ഞ് തൃശൂര്‍ നഗരം. തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം നടന്നു. വര്‍ണ വിസ്മയം തീര്‍ത്തുള്ള കുടമാറ്റത്തിന്‍റെ സമയം ഇത്തവണ കുറച്ചെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്.
കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാൻ എത്തിയതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് ഔദ്യോഗിക തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളത്തായ പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം’ പതിനൊന്നരയോടെ ആരംഭിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാൻ വൻ ജനസഞ്ചയമാണ് തടിച്ചുകൂടിയത്.
മുണ്ടത്തിക്കോട് ദുരന്ത സ്ഥലം മറ്റന്നാൾ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ പറഞ്ഞു.
ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പൂരത്തിന് മുന്നിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായ തിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാൻ തനിക്കാവില്ലെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനത്തിൽ പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിച്ച സംഭവത്തിൽ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡിജിപി ആർ ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടീസ് നല്‍കും.
ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കേ, മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ വിട്ടുനിൽക്കുന്നത് പ്രതിസന്ധി. അടുത്ത ദിവസംമുതൽ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാത്ത അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യത. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അതെസമയം ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. രോഗിയായ യാത്രക്കാരനു സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്.
സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂര്‍ മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാമ്പുകടിയേറ്റ നബീസ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കെ സ്മാർട്ട് എന്ന സ്മാർട്ട് കെണി ഉപയോഗിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്നും പുതിയ ചൂഷണങ്ങൾക്കുള്ള ഗവേഷണത്തിന്റെ സ്മാർട്ട് ലാബ് ആയി കെ. സ്മാർട്ടിനെ മാറ്റി എന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.
കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ചാടി പോയത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. റിമാൻഡ് പ്രതിയായ ശരത് പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ് ശരത്. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.
കണ്ണൂർ പൊയിലൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്.ഇന്ന് രാവിലെയാണ് സ്ഫോടക വസ്തുക്കളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. പൊയിലൂർ മേപ്പാടുളള തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്ക്രീം കണ്ടെയ്നറുകൾ. പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വട്ടിയൂർക്കാവ് പ്രതിഷേധത്തിൽ ആർ ശ്രീലേഖക്കെതിരെ വിമർശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ആർ ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവ്വം പെരുമാറണമെന്നുമായിരുന്നു റവാഡ ചന്ദ്രശേഖറിൻ്റെ പ്രതികരണം.
കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് സമീർ ആരോപിച്ചു.
ആം ആദ്മി പാർട്ടി പഞ്ചാബ് ഘടകത്തിലെ പ്രതിസന്ധി രൂക്ഷമാകുന്നു.പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ഉടൻ പാർടി വിടുമെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആളെ ഇറാനിൽ തൂക്കിലേറ്റി. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അറസ്റ്റിലായ ആമേർ റാമേഹ് എന്നയാളെയാണ് തൂക്കിലേറ്റിയത്.
ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല, അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ്. ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിയുതിർത്ത പ്രതി കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണെന്ന് സ്ഥിരീകരിച്ചു.
വെടിവെപ്പ് നടന്നതിന് പിന്നാലെ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു.
വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും, ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ പശ്ചിമബംഗാളില്‍ വ്യാപക അക്രമം. ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബംഗാളിലെ നാരി ശക്തി വരുന്ന നാലിന് മമത ബാനര്‍ജിയെ പുറത്താക്കുമെന്ന് ബംഗാളില്‍ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹിയിലെ ദ്വാരകയിൽ ബഹളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതിനെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു, പ്രതിയായ പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ ആക്രമണം. തൃണമൂൽ കോൺഗ്രസിന്‍റെ വിഖ്യാതമായ ‘മാ മാതി മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തെ പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. കാഷ് പട്ടേലിന്‍റെ അമിത മദ്യപാന ശീലത്തെക്കുറിച്ചും ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും പുറത്തുവരുന്ന വാർത്തകളിൽ ട്രംപ് അതീവ അസന്തുഷ്ടനാണെന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമമായ ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസ് പ്രസ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിൽ തന്നെ വധിക്കാൻ ശ്രമിച്ചത് അതീവ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരവധി ആയുധങ്ങൾ കൈവശം വച്ചിരുന്ന അക്രമി, തന്നെ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ചെന്നായ ആണെന്നും ട്രംപ് പറഞ്ഞു. അക്രമിയെ ധീരമായി നേരിട്ട സീക്രട്ട് സർവീസ് ഏജന്റുമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
