Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ, തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ എത്തുമെന്ന  പ്രഖ്യാപനം ചർച്ചയാകുന്നു

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ, തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ എത്തുമെന്ന  പ്രഖ്യാപനം ചർച്ചയാകുന്നു. തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എംഎൽഎ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനത്തെ ടിവികെ പ്രവർത്തകർ കയ്യടിയോടെയാണ് സ്വീകരിച്ചത്.തന്‍റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ വന്നു കാണാമെന്നും വിജയ് വ്യക്തമാക്കി. പ്രകടനപത്രികയുടെ ആദ്യ പകർപ്പ് കർഷകന് നൽകിയാണ് പ്രകാശനം ചെയ്തത്. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23 ന് എല്ലാ വീടുകൾക്ക് മുന്നിലും ടി വി കെ പാർട്ടിയുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി

ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി.വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീകളുടെ ചാംപ്യനാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും 2023ലെ നയം ഇപ്പോള്‍ ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ […]

Posted inലേറ്റസ്റ്റ്

പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുതെന്ന് നിർദേശിച്ചു തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ

പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുതെന്ന് നിർദേശിച്ചു തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ. അനുചിതമായ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന് വഴിവയ്ക്കും. അധ്യാപകരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. ഷോർട്സ്‌ ധരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സദാചാര പോലീസിങ്ങുമായി വിസിയെന്നും, വസ്ത്രധാരണത്തിൽ അല്ല വിസിയുടെ മനോഭാവത്തിൽ ആണ് മാറ്റം വേണ്ടതെന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു.

Posted inലേറ്റസ്റ്റ്

തിരുവനന്തപുരത്ത് ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരത്ത് ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടൻ തന്നെ പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സന്തോഷിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും കൃത്യമായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Posted inലേറ്റസ്റ്റ്

വിജയ്യുടെ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മൂന്നുപേര്‍ പിടിയിൽ

വിജയ്യുടെ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മൂന്നുപേര്‍ പിടിയിൽ. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു.

Posted inലേറ്റസ്റ്റ്

കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരന്സൂര്യാഘാതമേറ്റു

കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരന്സൂര്യാഘാതമേറ്റു. അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനിതാ സംവരണ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ

വനിതാ സംവരണ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ളതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പാർലമെൻ്റിൽ വിശദീകരിച്ചു.പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ചെറിയ സംസ്ഥാനങ്ങൾക്കും മോദി സർക്കാർ നൽകിയ ഏറ്റവും മികച്ച കരാറാണിതെന്നും പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ എംപി പറഞ്ഞു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാന്‍ പടക്കപ്പലില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി

ഇറാന്‍ പടക്കപ്പലില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി.ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐറിസ് ദേന എന്ന കപ്പലില്‍ നിന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 പേരും, ഐറിന്‍സ് ബുശഹര്‍ കപ്പലിലുണ്ടായിരുന്ന 206 പേരും ഉള്‍പ്പെടെ 238 നാവികരാണ് മടങ്ങിയത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ നിർബന്ധിച്ച് മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.തനിക്ക് കേരള പൊലീസിന്‍റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറൽ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവിൽ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വനിതാ സംവരണ ബില്ലിൽ കള്ള പ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി

രാജ്യത്തെ വിഘടിത കാഴ്ചപ്പോടാടെ കാണുന്നവർ വനിതാ സംവരണ ബില്ലിൽ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനം ആർക്കും ദോഷം ഉണ്ടാക്കില്ല, ലോക്സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരും എന്നും നരേന്ദ്ര മോദി ഉറപ്പുനൽകി. വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ അനിവാര്യതയാണ്. ഇക്കാര്യത്തിൽ ഗ്യാരന്‍റി വേണമെങ്കിൽ അതും നൽകാമെന്ന് മോദി വ്യക്തമാക്കി. സ്ത്രീകളെ മാറ്റി നിറുത്തിയ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് വനിതാ സംവരണ ബിൽ. സ്ത്രീകൾക്ക് അവരുടെ അവകാശം ആണ് […]