ഇന്ത്യ-ന്യൂസീലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലായതോടെ ഇന്ത്യയില്‍ നിന്നു കയറ്റിയയ്ക്കുന്ന എല്ലാ ഉല്‍പന്നങ്ങളും (8,284 ഇനങ്ങള്‍) തീരുവരഹിതമായി. കരാര്‍ പ്രാബല്യത്തിലായ ആദ്യ ദിവസം മുതല്‍ തന്നെ ന്യൂസീലന്‍ഡില്‍ നിന്നുള്ള 30% ഉല്‍പന്നങ്ങള്‍ക്കും തീരുവ പൂര്‍ണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ന്യൂസീലന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും. ഇന്ത്യയിലെ കര്‍ഷകരുടെയും വ്യവസായങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉല്‍പന്നങ്ങള്‍, സവാള, പഞ്ചസാര, സുനന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണ, റബര്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇളവു നല്‍കിയിട്ടില്ല. കരാര്‍ പ്രാബല്യത്തിലായതോടെ അടുത്ത 15 വര്‍ഷത്തിനിടയില്‍ ന്യൂസിലന്‍ഡില്‍ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയിലെത്തും.
