Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 17, വെള്ളിയാഴ്ച

വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനര്‍നിര്‍ണയത്തില്‍ നിലവിലുള്ള അനുപാതം പാലിക്കുമെന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ ഗ്യാരന്റി നല്‍കാം. ഒരു സംസ്ഥാനത്തോടും പക്ഷപാതമില്ല. വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും രാജ്യത്തെ വിഘടിച്ചു കാണുന്നത് അനുവദിക്കില്ല. വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ അനിവാര്യതയാണ്. ബില്ല് ഇന്നു പാസാക്കിയാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നല്‍കാം. തനിക്കു ക്രെഡിറ്റു വേണ്ടെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ദ്ധന ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മണ്ഡല പുനര്‍നിര്‍ണയ നിയമമനുസരിച്ച് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉറപ്പുനൽകി. എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം നിലവിലുള്ളതുപോലെ തുടരുമെന്നും, രാജ്യത്തെ വിഘടിച്ചു കാണാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   വനിതാ സംവരണ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ളതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും […]

Posted inബിസിനസ്സ്

പശ്ചിമേഷ്യന്‍ യുദ്ധം മൂലം 18,000 കോടിയുടെ നഷ്ടം!

പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലകളില്‍ 18,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനത്തോളം ഈ മേഖലയുടെ സംഭാവനയാണ്. ഇന്ത്യയിലേക്ക് എത്തുന്ന യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളം ഗള്‍ഫ് ആയിരുന്നു. യുദ്ധംമൂലം വിമാന സര്‍വീസുകള്‍ താളംതെറ്റിയതോടെ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ടിക്കറ്റ് നിരക്കുകളും കുതിച്ചു. വിമാനക്കമ്പനികളുടെ ചെലവില്‍ 5-40 ശതമാനം വര്‍ധനയാണ് യുദ്ധത്തിനുശേഷം ഉണ്ടായിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ വരവിലാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ […]

Posted inടെക്നോളജി

വാട്സാപ്പില്‍ യൂസര്‍ നെയിം ഫീച്ചര്‍ വരുന്നു

വാട്സാപ്പില്‍ യൂസര്‍ നെയിം ഫീച്ചര്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറാതെ യൂസര്‍ നെയിം നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുമോ എന്നറിയാന്‍ വാട്സാപ്പിന്റെ സെറ്റിങ്സ് മെന്യു തുറക്കുക. ലഭ്യമാണെങ്കില്‍ യൂസര്‍ നെയിം എന്നൊരു സെക്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ പരീക്ഷണാര്‍ത്ഥം ചില ആളുകള്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യുസര്‍നെയിം ഫീച്ചര്‍ ഒരു അനുഗ്രഹമായിരിക്കും. വാട്സാപ്പില്‍ യൂസര്‍നെയിം […]

Posted inവിനോദം

‘മധുവിധു’ ട്രെയിലര്‍ പുറത്ത്

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറായ ‘മധുവിധു’ ട്രെയിലര്‍ പുറത്ത്. ചിത്രം ഏപ്രില്‍ 23 ന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. പൊട്ടിച്ചിരിയും പ്രണയവും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം. അഞ്ച് ആണുങ്ങള്‍ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നായികാ വേഷം ചെയ്യുന്നത് […]

Posted inവിനോദം

ശ്രദ്ധ നേടി ‘ഗെവി’ ചിത്രത്തിലെ ഫീച്ചര്‍ ഗാനം

തമിഴ് ദയാലന്‍ സംവിധാനം ചെയ്ത ‘ഗെവി’ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ ‘സെറ്റ് മി ഫ്രീ’ എന്ന ഗ്ലോബല്‍ ഫീച്ചര്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ അഭിപ്രായം നേടി മുന്നേറുന്നു. നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായ ചിത്രം വരും ദിനങ്ങളിലായി ആമസോണ്‍ പ്രൈമില്‍ കൂടി റിലീസ് ചെയ്യും. വെള്ള ഗെവ എന്ന ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. സെറ്റ് മി ഫ്രീ ഗാനത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍, മൂന്ന് തവണ ഗ്രാമിഅവാര്‍ഡ് നേടിയ സംഗീതജ്ഞനായ റിക്കി കെജ് ഗെവി […]

Posted inഓട്ടോമോട്ടീവ്

ഇഗ്‌നിസ് നിര്‍ത്തലാക്കി മാരുതി സുസുക്കി

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്‌നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീര്‍ഘനാളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണം. ഇഗ്‌നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നേരത്തെ ഇതിന് ഡീസല്‍ […]

Posted inപുസ്തകങ്ങൾ

ദാനഭൂമി

ഹര്‍ഷചക്രവര്‍ത്തി, ബാണവര്‍മ്മപ്പെരുമാള്‍, സോക്രട്ടീസ്, സാമൂതിരിപ്പാട്, ഹിറ്റ്ലര്‍, ഹുമയൂണ്‍, ജനറല്‍ ടോജോ, ഝാന്‍സിറാണി, സര്‍ നിക്കോലസ് ചക്രവര്‍ത്തി, കുഞ്ഞാലിമരക്കാര്‍ എന്നിങ്ങനെ ലോകചരിത്രത്തിലെ മഹാവ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളാകുന്ന കഥകള്‍. അവരുടെ ജീവിതവും ബന്ധപ്പെട്ട വിശേഷസംഭവങ്ങളും അക്കാലത്തെ പരിതഃസ്ഥിതികളും ഈ കഥകളില്‍ സ്വതന്ത്രമായി വിവരിച്ചിരിക്കുന്നു. കെ.പി. കേശവമേനോന്‍ രചിച്ച ചരിത്രകഥകളുടെ പുതിയ പതിപ്പ്. ‘ദാനഭൂമി’. മാതൃഭൂമി. വില 195 രൂപ.

Posted inലേറ്റസ്റ്റ്

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്.നെഞ്ചനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണം.കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഭവം. വിഴിഞ്ഞം സ്വദേശി സുമന്‍റെ കൊലപാതകത്തിൽ അച്ചു, അനന്തു എന്നിവരെ […]

Posted inആരോഗ്യം

വേനല്‍ക്കാലത്ത് മൈഗ്രെയിന്‍ കേസുകള്‍ കൂടുന്നു

വേനല്‍ക്കാലത്ത് മൈഗ്രെയിന്‍ കേസുകള്‍ സാധാരണയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. അന്തരീക്ഷ താപനില ഉയരുമ്പോള്‍, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സിഗ്‌നല്‍ നല്‍കുന്നു. മൈഗ്രെയിന്‍ സാധ്യതയുള്ളവരില്‍ ഇത് തലച്ചോറിലെ സെന്‍സിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം രണ്ട് ശതമാനം കുറവ് പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാന്‍ കാരണമാകും. മറ്റൊരു ഘടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്. രാത്രില്‍ ചൂടു കാരണമുള്ള മോശം ഉറക്കത്തിന് പുറമേ, ഇതുകൂടിയാകുമ്പോള്‍ […]