നൂറ്റിയിരുപത്താറ് അദ്ധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐതിഹ്യമാലയോടൊപ്പം ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’കൂടി ചേരുമ്പോഴാണ് കേരളത്തിന്റെ കഥനപാരമ്പര്യത്തിന്റെ ബൃഹദ്രചന സമ്പൂര്‍ണ്ണമാവുകയുള്ളൂ. കേരളീയജീവിതത്തിന്റെ ഭൂതകാലത്തിലെ ദുരൂഹവും ഇരുളടഞ്ഞതുമായ ഊടുവഴികളിലൂടെ സഞ്ചരിക്കുവാനും ചരിത്രം അദൃശ്യമാക്കിയ മനുഷ്യരെ കണ്ടെടുക്കുവാനും നമ്മുടെ സംസ്‌കാര രൂപീകരണത്തിന്റെ നിയാമകസ്ഥലികള്‍ കണ്ടെത്താനും ഐതിഹ്യമാലയിലെ കഥകള്‍ സഹായിക്കും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചേര്‍ക്കപ്പെടാതെപോയ കഥകളുടെ സമാഹാരം. ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’. സത്യന്‍ കല്ലുരുട്ടി. മാതൃഭൂമി. വില 170 രൂപ.
