2023 ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കേയാണ് വിചിത്രമായ നടപടി. വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയ നിയമം പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷം. ഇതേസമയം, 2023 ലെ ബില്‍ പ്രാബല്യത്തിലാക്കിയതോടെ സെന്‍സസ് അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, സീറ്റു വര്‍ധന വേണ്ട, മണ്ഡലം പുനര്‍നിര്‍ണയമാകാമെന്നു ലോക്സഭയില്‍ പ്രതിപക്ഷം. ഹോര്‍മുസ് […]
നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ പൊലീസ് തടഞ്ഞു
നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയുള്ള സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു.
റ്റി സി എസ് ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് പ്രതികളുടെ ബന്ധുക്കൾ
നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മതപരിവർത്തന, ലൈംഗിക പീഡന ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് കേസിൽ അറസ്റ്റിലായ റാസ റഫീക് മേമൻ്റെയും തൗസീഫ് അത്തറിൻ്റെയും ബന്ധുക്കൾ. പരാതിക്കാരിയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് റസാഖ് ഖാസി ആരോപിക്കുന്നു. പരാതിക്കാരിയുടെ കുടുംബമാണ് ബജ്റംഗ് ദളിനെ ഇതിലേക്ക് കൊണ്ടുവന്നത്. ആദ്യം പിടിയിലായ ഒരാളെ അന്വേഷണത്തിന് പിന്നാലെ വിട്ടയച്ചെങ്കിലും പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിലെ മറ്റൊരു പ്രതി തൗസീഫ് അത്തറിൻ്റെ പിതാവ് ബിലാൽ ഫകീർ […]
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി
ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പട്ടം വീണ്ടും ഗൗതം അദാനിക്ക് സ്വന്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറാണ് അദാനിയുടെ ആസ്തി. ആസ്തിയില്‍ ഈ വര്‍ഷം മാത്രം 810 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. അതേസമയം, റിലയന്‍സ് ഓഹരികളിലെ ഇടിവ് മൂലം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1,690 കോടി ഡോളറിന്റെ കുറവുണ്ടായി. 9,080 […]
മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് എല്‍ഐസി
പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് എല്‍ഐസി. പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ പോളിസി ഉള്ളവരും ബ്രാഞ്ചില്‍ ഇനി പോകേണ്ടതില്ല. മൈഎല്‍ഐസി എന്ന പേരിലാണ് പുതിയ ആപ്പ്. പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ നിയന്ത്രിക്കാനും പ്രീമിയം അടയ്ക്കാനും ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ് ഈ ആപ്പ്. ഇതിനായി ഇനി ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഏജന്റുമാരെ മാത്രം ആശ്രയിക്കുകയോ വേണ്ടതില്ല. കൂടാതെ, ഓണ്‍ലൈനായി പോളിസികള്‍ വാങ്ങാനും, ഇ-കെവൈസിപൂര്‍ത്തിയാക്കാനും പേപ്പര്‍ ജോലികളില്ലാതെ ലോണിന് അപേക്ഷിക്കാനും ഈ ആപ്പ് […]
‘സ്വയംഭൂ’ ചിത്രത്തിലെ ആദ്യ ഗാനം ‘വാ വാ വീരവ’
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ വിലെ ആദ്യ ഗാനം പുറത്ത്. ‘വാ വാ വീരവ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രവി ബസ്റൂര്‍ ആണ്. അര്‍ജുന്‍ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തില്‍ വരികള്‍ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു ‘വാരിയര്‍ […]
‘എന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ചലച്ചിത്ര നിര്‍മ്മാതാവായും, സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇരുപതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’ എന്ന ചിത്രത്തില്‍ മുന്ന സൈമണ്‍, സുധീഷ്, ലാലി പി എം, സോഹന്‍ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അന്‍സില്‍ റഹ്മാന്‍, ഷനൂപ്, പ്രണവ് മോഹന്‍, ശ്രുതി […]
മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും അനുശ്രീയും
മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും അനുശ്രീയും. ഥാര്‍ റോക്‌സാണ് കുഞ്ചാക്കോ ബോബന്‍ തിരഞ്ഞെടുത്തതെങ്കില്‍ അനുശ്രീ ഥാറിന്റെ മൂന്ന് ഡോര്‍ മോഡലാണ് സ്വന്തമാക്കിയത്. ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് കുഞ്ചാക്കോ ബോബന്‍ ഥാര്‍ റോക്‌സ് നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ സിട്രിന്‍ യെല്ലോ മഹീന്ദ്ര ഥാര്‍ റോക്സാണ് ഇത്. ഥാര്‍ റോക്‌സിന്റെ സ്‌പെഷ്യല്‍ എഡിഷനായി എത്തിയ സ്റ്റാര്‍ എഡിഷന്‍ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി നല്‍കിയത്. 16.85 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം […]
മാധവിക്കുട്ടി ആത്മാവില്‍ തൊട്ട നീലാംബരി
പ്രണയത്തിന് ഒരിക്കലും മരണമില്ലെന്ന് വിശ്വസിച്ച, പ്രണയത്തെ ഒരു നിതാന്തസത്യമായിക്കണ്ട, മലയാള സാഹിത്യത്തിലെ നിത്യനിര്‍മ്മല പ്രണയത്തിന്റെയും സ്വര്‍ഗ്ഗീയാനുരാഗത്തിന്റെയും ആത്മീയപ്രേമത്തിന്റെയും രാജകുമാരിയായ മാധവിക്കുട്ടിയുടെ കഥകളുടെയും കവിതകളുടെയും മാത്രമല്ല വ്യക്തിജീവിതത്തിന്റെ കൂടി ആഴത്തിലുള്ള പഠനമാണ് ഈ കൃതി. പ്രണയം, പ്രാണനായ് കരുതുന്ന ഏവര്‍ക്കും മാധവിക്കുട്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഈ കൃതിയെ പുസ്തകശേഖരത്തിലെ ഒരു മുതല്‍ക്കൂട്ടായി കരുതിവെക്കാം. ‘മാധവിക്കുട്ടി ആത്മാവില്‍ തൊട്ട നീലാംബരി’. ഡോ സി.പി ലീല. ഗ്രീന്‍ ബുക്‌സ്. വില 256 രൂപ.
ഏപ്രില്‍ 17, ലോക ഹീമോഫീലിയ ദിനം
ഇന്ന് ലോക ഹീമോഫീലിയ ദിനം. ഹീമോഫീലിയയെ കുറിച്ചുള്ള ആഗോള അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 17നാണ് ഈ ദിനം ആചരിക്കുന്നത്. രക്തം കട്ടിപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ. പാരമ്പര്യമായി ലഭിക്കുന്ന അപൂര്‍വ രക്തസ്രാവ രോഗമാണിത്. ഇത് നീണ്ടു നില്‍ക്കുന്നതോ സ്വയമേവയുള്ളതോ ആയ രക്തസ്രാവത്തിലേക്ക് നയിക്കുന്നു. താരതമ്യേന അസാധാരണമാണെങ്കിലും, ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഒരു ആജീവനാന്ത അവസ്ഥയായി ഫീമോഫീലിയ തുടരും. ഹീമോഫീലിയ ഉള്ള ആളുകളില്‍ ഫാക്ടര്‍ 8 എന്ന ആന്റിഹെമോഫിലിക് എന്ന പ്രോട്ടീന്റേയോ […]
