നഗരയാത്രകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത മോഡലാണ് ബജാജ് സി25. സ്‌റ്റൈലിനും പ്രയോഗികതയ്ക്കും ഊന്നല്‍ നല്‍കിയാണ് സി25 വരുന്നത്. ഡിസൈന്‍, വില, റേഞ്ച്, യൂട്ടിലിറ്റി ഈ നാലു കാര്യങ്ങളിലും മിനിമലിസ്റ്റിക് ലൈനാണ് ചേതക്കിന്. 2.5 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററിയിലൂടെ, സി25 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 113 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ദൈനംദിന നഗരയാത്രകള്‍ക്ക് ഏറെ അനുയോജ്യം. രണ്ടര മണിക്കൂറിനുള്ളില്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുകൊണ്ട്, ഇത് ദിവസേനയുടെ യാത്രകള്‍ നല്ലൊരു ചോസ് ആണ്. പ്ലാസ്റ്റിക്കിനു പകരം മെറ്റല്‍ ബോഡി ഉപയോഗിച്ചിരിക്കുന്നു. ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന 25 ലിറ്റര്‍ ബൂട്ടും, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഗൈഡ്-മി-ഹോം ലൈറ്റിങ് പോലുള്ള സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന സി25, ഉപയോക്തൃ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 6 നിറങ്ങളില്‍ സി25 തിരഞ്ഞെടുക്കാം.
