ചിത്രകല, കവിതയ്ക്കു നിറങ്ങള്‍ നല്‍കുന്നു. ആ നിറങ്ങളില്‍ ഭാവനയുടെ നിലാവു ചേര്‍ത്തെഴുതുമ്പോഴാണ് അതു കവിതയാവുക. അഥവാ നിറങ്ങളാലാവിഷ്‌കരിക്കാനാവാത്ത, ഭാഷയാല്‍ മാത്രം വിടര്‍ത്താനാവുന്ന ഒരു നിലാവിന്റെ പേരാകുന്നു കവിത എന്നത്. അരുണയുടെ കവിതയില്‍ ഈ രണ്ടിന്റെയും സങ്കലിതസാന്നിദ്ധ്യമുണ്ട്; ചിത്രങ്ങളെക്കുറിച്ചെഴുതാത്തപ്പോഴും അത് ചിത്രങ്ങളെഴുതുന്നു. അരുണാ നാരായണന്‍ ആലഞ്ചേരിയുടെ ആദ്യ കവിതാസമാഹാരം. ‘ഒറ്റ അക്ഷരത്തില്‍ ഒരു പാട്ട്’. മാതൃഭൂമി. വില 44 രൂപ.
