എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഉയിര്‍’ സിനിമയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. റോഷന്‍ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ കെ. മേനോനും ഷാജി മാറാടും ചേര്‍ന്നാണ്. ബൈജു സന്തോഷ് ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കെ എസ് ചിത്ര, ‘ഉയിരി’നായി മൂന്ന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഉയിര്‍’ ഫസ്റ്റ്ലുക്ക്
