‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ‘കാട്ടാളന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഹിപ്സ്റ്റര്‍ പ്രണവ് രാജിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അലോക എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസം വേള്‍ഡ് വൈഡ് റിലീസിനെത്തും. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍. ഹനാന്‍ ഷാ, ബേബി ജീന്‍, പാര്‍ത്ഥി തിവാരി, ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, കോള്‍ മി വെനം തുടങ്ങിയവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങളില്‍. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്.
