എഐ കമ്പനിയായ ആന്ത്രോപ്പിക്കില്‍ 10 ബില്യണ്‍ (1000 കോടി) ഡോളര്‍ ആദ്യഘട്ട നിക്ഷേപം നടത്താന്‍ ടെക് ഭീമനായ ഗൂഗിള്‍. 30 ബില്യണ്‍ (3000 കോടി) ഡോളര്‍ വരെ ഇനിയും നിക്ഷേപിക്കും. ഇതോടെ ആന്ത്രോപ്പിക്കിന്റെ വിപണിമൂല്യം 350 ബില്യണ്‍ ഡോളറാകും. ഗൂഗിള്‍ ക്ലൗഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ത്രോപ്പിക്കിന് അഞ്ച് ഗിഗാവാട്ട് കമ്പ്യൂട്ടിങ് ശേഷി നല്‍കും. ആന്ത്രോപ്പിക്കിലേക്ക് ഫണ്ട് ഒഴുകുന്നതിന് പിന്നില്‍ ക്ലോഡ് കോഡ് എഐ ടൂളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വാര്‍ഷിക വരുമാനം 30 ബില്യണ്‍ (3000 കോടി) ഡോളര്‍ കവിഞ്ഞു. 2025ല്‍ ഏകദേശം 9 ബില്യണ്‍ ആയിരുന്ന സ്ഥാനത്താണിത്. അതിനിടെ, കമ്പനിയുടെ ക്ലേഡ് മിത്തോസ് ലോകമെങ്ങും സൈബര്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുമുണ്ട്. ആമസോണ്‍ 5 ബില്യണ്‍ (500 കോടി) ഡോളര്‍ നിക്ഷേപിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം. അതേസമയം ആന്ത്രോപ്പിക് ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ചിപ്പുകളും ക്ലൗഡ് ശേഷിയും വാങ്ങുന്നുമുണ്ട്.
ആന്ത്രോപ്പിക്കില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഗൂഗിള്‍
