1 39

ആമസോണ്‍ ഇന്ത്യ ക്വിക്ക് കൊമേഴ്സ് രംഗത്ത് കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ആമസോണ്‍ നൗ എന്ന പേരിലുള്ള സര്‍വീസ് രാജ്യത്തെ 100 സിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. കേരളത്തില്‍ നിന്ന് കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലക്നൗ, കൊച്ചി, അമൃത്സര്‍, വിശാഖപട്ടണം തുടങ്ങി രണ്ടാംനിര, മൂന്നാംനിര സിറ്റികളാണ് പ്രോജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2,800 കോടി രൂപ ഇതിനായി നിക്ഷേപിക്കും. ഡെലിവറി വേഗത്തിലാക്കാനായി 1,000 മൈക്രോ സെന്ററുകള്‍ സ്ഥാപിക്കും. കേന്ദ്രീകൃത വിതരണകേന്ദ്രത്തിന് പകരം ഇത്തരത്തിലുള്ള ചെറിയ കേന്ദ്രങ്ങളില്‍ നിന്നാകും ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുക. അവശ്യവസ്തുക്കള്‍ക്ക് പുറമേ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കമ്പനി ആമസോണ്‍ നൗവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവര്‍ മാറ്റുരയ്ക്കുന്ന ക്വിക്ക് കൊമേഴ്സ് രംഗത്ത് മത്സരം കടുപ്പിക്കാനാണ് ആമസോണ്‍ തയാറെടുക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *