വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മിച്ച് നൽകുമെന്നും ഇടവക അധികൃതര്‍ അറിയിച്ചു. നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചത്താലത്തിലാണ് തീരുമാനം.
കടമറ്റം പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിച്ചു
