നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പ്രതിഛായ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ മുഖ്യമന്ത്രി വര്‍ഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ ആഗോള കളക്ഷനായി 8 കോടിയാണ് ആഗോള ബോക്‌സ് […]
ബിഎംഡബ്ല്യൂ സ്വന്തമാക്കി നടന്‍ സാഗര്‍ സൂര്യ
ബിഎംഡബ്ല്യൂവിന്റെ ഫൈവ് സീരീസ് സെഡാന്‍ സ്വന്തമാക്കി നടന്‍ സാഗര്‍ സൂര്യ. പ്രീ ഓണ്‍ഡ് വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുമ്പത്തേതില്‍ നിന്നും മാറി ഇപ്പോള്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം എത്തുന്നത്. ബിഎംഡബ്ല്യു 5 സീരീസിന്റെ തലമുറ മോഡലാണ് വിപണിയിലുള്ളത്. ഫൈവ് സീരീസിന്റെ ലോങ് വീല്‍ബേസ് പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രം എത്തുന്ന ഈ മോഡലിന് 72.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മുന്‍പ് വിപണിയിലുണ്ടായിരുന്ന 5 സീരീസ് മോഡലുകള്‍ കരുത്തുറ്റ മൂന്ന് […]
കസേര: സംസ്‌കാരത്തിലെ ഇരിപ്പ്
ഒറ്റക്കേള്‍വിയില്‍ അധികാരത്തെ ഓര്‍മ്മപ്പെടുത്തുകയും ഇരിപ്പ് എന്ന ആശയംകൊണ്ട് മേലാളനെയും നില്‍പ്പ് എന്ന ചിത്രംകൊണ്ട് കീഴാളനെയും ഒരേസമയം അവതരിപ്പിക്കുകയും ചെയ്യുന്ന കസേരയെക്കുറിച്ചുള്ള ചിന്തകള്‍. ആദ്ധ്യക്ഷപദവികൊണ്ട് ചെയര്‍മാനെയും ആത്മീയതയാല്‍ ഭദ്രാസനാധിപനെയും നിയമനിര്‍വ്വഹണംകൊണ്ട് ന്യായാധിപനെയും രതിയുടെ പുത്തന്‍ അനുഭവത്താല്‍ കമിതാക്കളെയും പലവിധ ഇരിപ്പുശിക്ഷകൊണ്ട് കുറ്റവാളിയെയും പിന്നെ, ചിന്തകരെയും ഭരണാധികാരികളെയും അദ്ധ്യാപകരെയുമെല്ലാമെല്ലാം പലപ്പോഴായി സൃഷ്ടിച്ചെടുക്കുന്ന ഒരേ കസേരയെക്കുറിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ ഒഴുകിപ്പരന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന രചനകള്‍. ‘കസേര: സംസ്‌കാരത്തിലെ ഇരിപ്പ്’. ഇ.പി. രാജഗോപാലന്‍. മാതൃഭൂമി. വില 119 രൂപ.
നേരിയ ജലനഷ്ടം പോലും ഹൃദയത്തിന് താങ്ങാനാവില്ല!
വേനലില്‍ ചുട്ടുപൊള്ളുന്ന സമയത്ത് ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തില്‍ ജലാംശം തീരേ കുറഞ്ഞിരിക്കും. ക്ഷീണം, ചിന്തിക്കാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ് നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍. ശരീരത്തിലെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് ഹൃദയത്തിന്റെയും പേശികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. നേരിയ തോതിലുള്ള ജലനഷ്ടം പോലും ഹൃദയാഘാത സാധ്യത 12 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എല്ലാവരെയും ചൂടു ബാധിക്കുമെങ്കിലും ചിലരില്‍ ഇത് കൂടുതല്‍ ഗുരുതരമാകാം. […]
രാത്രി വാർത്തകൾ
മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. കേരളത്തിൽ വേനൽമഴ വൈകുന്നതിന് കാരണം കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി […]
പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു
പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു . മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് […]
മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു
മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്‍റെ തീരുമാനം. എന്നാൽ വനിത […]
ലഷ്കർ ഇ ത്വയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രതികാരം ചെയ്യുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ ലഷ്കർ ഇ ത്വയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്. വ്യാഴാഴ്ച വൈകിട്ടാണ് ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ അമീറിന് നേരെ ആക്രമണം നടത്തിയത്. പാകിസ്ഥാൻ ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം ന്യൂസ് 24 (പാകിസ്ഥാൻ) ന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേ അമീർ ഹംസ സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. 130 എംപിമാർ ബില്ലിൽ സംസാരിച്ചുവെന്നും 56 വനിതാ എംപിമാർ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇന്ത്യാ സഖ്യം ബില്ലിനെ എതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. വനിത സംവരണത്തിന് എതിരെ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.ചെറിയ സംസ്ഥാനങ്ങൾക്കും വലിയ സംസ്ഥാനങ്ങൾക്കും ഒരേ അധികാരമാണ്.തലനര കൂടുകയേ ഉള്ളുവെന്നും ഭരണം പിടിക്കാനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.50 ശതമാനം സീറ്റ് വർദ്ധന […]
ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
ലെബനൻ-ഇസ്രായേൽ വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവിൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി . എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് പാത തുറന്ന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നിരിക്കുന്നുവെന്ന് അരഗ്ചി എക്‌സിൽ എഴുതി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സോഷ്യൽ മീഡിയയിൽ […]
