കാസർകോട് ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം പറയുന്നു.
കാസർകോട് ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്
