ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് ഫുൾ പേജ് ഫീച്ചർ നൽകിയതിന് ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു പ്രതികരിച്ചു.പത്രത്തിൽ ഫീച്ചർ വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല വിളിച്ചിരുന്നെന്നും ഈ സമയത്ത് ഫീച്ചർ വന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചെന്നും പ്രിജിൻ ബാബു വ്യക്തമാക്കി. അതേസമയം കടുത്ത അച്ചടക്ക ലംഘനമാണ് പ്രിജിൻ ബാബു നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രത്തിൽ ഫീച്ചർ നൽകിയതിൽ കെ പി സി സി വിശദീകരണം തേടിയത്. കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായാണ് പ്രിജിൻ ബാബു പ്രവർത്തിച്ചതെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയെക്കുറിച്ച് ഫുൾ പേജ് ഫീച്ചർ നൽകിയതിന് ഡിസിസി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി
