Posted inലേറ്റസ്റ്റ്

ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ കുതിപ്പ്, പവന് 1,14,240 രൂപ!

അക്ഷയതൃതീയ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 14,280 രൂപയും പവന് 1,14,240 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,735 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,890 രൂപയുമായി. വെള്ളി വിലയും കുതിപ്പിലാണ്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 275 രൂപയിലെത്തി. ആഴ്ചകള്‍ […]

Posted inടെക്നോളജി

തൊഴില്‍ തട്ടിയെടുത്ത് എഐ, മെറ്റയിലും പിരിച്ചുവിടല്‍

എഐ ഉപയോഗം വ്യാപകമായതോടെ കനത്ത തൊഴില്‍ നഷ്ടമാണ് ടെക് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തില്‍ 95 കമ്പനികളില്‍ നിന്നുമാത്രം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 73,000 ത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 10 ലക്ഷത്തിലധികം ടെക് തസ്തികകളാണ് 2021 മുതല്‍ ആവശ്യമില്ലാതായത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്വെയര്‍, സാസ്, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും എ.ഐ മൂലമുളള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. എ.ഐ കൂടുതല്‍ വികസിച്ചിരിക്കുന്ന യു.എസിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പ്രമുഖ ബഹുരാഷ്ട്ര […]

Posted inവിനോദം

‘വിക്രം 63’ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടു

പിറന്നാള്‍ ദിനത്തില്‍ വിക്രമിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘വിക്രം 63’ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആനന്ദ് ശങ്കര്‍ ആണ് വിക്രം 63 സംവിധാനം ചെയ്തിരിക്കുന്നത്. ഇരുമുഗന്‍ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് മൂന്ന് ചിത്രങ്ങള്‍ വിക്രമിന്റേതായി പ്രഖ്യാപിച്ചിരുന്നു. മഡോണ്‍ അശ്വിന്‍, സി പ്രേം കുമാര്‍ തുടങ്ങിയ സംവിധായകരുടെ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മുടങ്ങി. വീര ധീര സൂരന്‍ രണ്ടാം […]

Posted inവിനോദം

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടന്‍ വിജയ് ദേവരകൊണ്ടയും സംവിധായകന്‍ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പന്‍ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററില്‍ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റല്‍ ചെയിനുകളില്‍ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. ഈ പോസ്റ്റര്‍ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു, മുന്നില്‍ വിജയ് ദേവരകൊണ്ടയും ശൗര്യുവും, പിന്നില്‍ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നില്‍ക്കുന്ന ഒരു ശക്തമായ ടീം. […]

Posted inഓട്ടോമോട്ടീവ്

റേഞ്ച് കൂടിയ സിംപിള്‍ അള്‍ട്ര വിപണിയിലെത്തി

ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏറ്റവും റേഞ്ച് കൂടിയ മോഡല്‍ സിംപിള്‍ അള്‍ട്ര വിപണിയിലെത്തി. 400 കിമീ ആണ് ഐഡിസി റേഞ്ച്. വില 2.35 ലക്ഷം. സിംപിള്‍ എനര്‍ജി ബ്രാന്‍ഡിന്റെ ഏറ്റവും ടോപ് മോഡലാണ് അള്‍ട്രാ. 6.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക്. ടോപ് സ്പീഡ് മണിക്കൂറില്‍ 115 കിമീ. മണിക്കൂറില്‍ 0-40 കിമീ വേഗമാര്‍ജിക്കാന്‍ 2.77 സെക്കന്‍ഡ് മതി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇസ്‌കൂട്ടര്‍ കൂടിയാണിത്. ഒന്നാം സ്ഥാനം സിംപിള്‍ വണ്‍ 5 കിലോവാട്ട്അവര്‍ വേരിയന്റിനാണ്. […]

Posted inപുസ്തകങ്ങൾ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാനവികദര്‍ശനം

ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവചരിത്രം. സ്നേഹം, സഹിഷ്ണുത, പ്രത്യാശ, മാനവികത എന്നീ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നിരുന്ന ഒരു മഹദ് ജീവിതത്തിന്റെ ചിത്രമാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലളിതജീവിതവും പാരിസ്ഥിതികവീക്ഷണവുംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയന്റെ പ്രചോദനാത്മകമായ ജീവിതകഥ. ‘ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാനവികദര്‍ശനം’. ഏ.ഡി ഷാജു. മാതൃഭൂമി. വില 93 രൂപ.

Posted inആരോഗ്യം

ഹൃദയാരോഗ്യത്തിനും ഏകാന്ത ജീവിതം വില്ലന്‍ തന്നെ!

മാനസികാരോഗ്യത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഏകാന്ത ജീവിതം വില്ലനാകുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഏകാന്തത ഹൃദയ വാല്‍വില്‍ തകരാറുകള്‍ ഉണ്ടാക്കും. ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ ഒന്ന് തകരാറിലാവുന്ന വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസ് ഇന്ന് വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ 2026-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 1999 മുതല്‍ 2020 വരെയുള്ള കാലത്ത് 440,000 പേരാണ് വാല്‍വിന് തകരാര്‍ വന്നു മരിച്ചത്. ഏകാന്തത കൂടുതലായി അനുഭവിക്കുന്നവരില്‍ വാല്‍വുലാര്‍ ഹാര്‍ട്ട് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

      വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനം ഉണ്ടാകുക. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും.   വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ […]

Posted inലേറ്റസ്റ്റ്

മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും

മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു.