vvvvvvvvv 1

ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധവും ഹോര്‍മുസ് പ്രതിസന്ധിയും മൂലം എണ്ണവില കത്തിക്കയറിയിട്ടും തളരാതെ ലാഭം കൊയ്ത് ചൈനയുടെ വ്യവസായ മേഖല. മാര്‍ച്ചില്‍ വ്യാവസായിക ലാഭവളര്‍ച്ച 15.8 ശതമാനമായി. കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. 2026ന്റെ ആദ്യ 3 മാസക്കാലത്ത് വളര്‍ച്ചനിരക്ക് 15.5 ശതമാനമാണ്. കോവിഡ്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ 2017ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയുമാണിത്. എഐ, ചിപ്പ് നിര്‍മാണ മേഖലകളാണ് ചൈനയുടെ വ്യാവസായിക ലാഭക്കുതിപ്പിനെ നയിക്കുന്നത്. മാര്‍ച്ചില്‍ ഈ ഹൈ-ടെക് മേഖലയുടെ ലാഭം 21% ഉയര്‍ന്നു. ജനുവരി-മാര്‍ച്ചില്‍ ചൈനയുടെ കയറ്റുമതി മേഖല 14.7% വളര്‍ന്നിരുന്നു. 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. അതേസമയം, എണ്ണവില വര്‍ധന ചൈനയെ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം പണപ്പെരുപ്പം 1.2 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം. കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം നെഗറ്റീവ് 2.6% വരെ താഴ്ന്നിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *