മോട്ടറോളയുടെ പുതിയ മോഡലായ മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിലെത്തി. 36,999 രൂപ മുതലാണ് വില. 50 മെഗാപിക്‌സലിന്റെ സോണി ലിറ്റിയ 710 സെന്‍സര്‍ അടങ്ങിയ ട്രിപ്പിള്‍ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന മോട്ടോ എഐ സാങ്കേതികവിദ്യയും എല്ലാ ക്യാമറകളിലും ഫോര്‍കെ 60 എഫ്പിഎസ് വിഡിയോ റെക്കോര്‍ഡിങ് സൗകര്യവുമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം പ്രോസസര്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.8 ഇഞ്ച് 1.5കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പൂര്‍ണ സംരക്ഷണത്തിനുള്ള ഐപി റേറ്റിംഗ്, 6500 എംഎഎച്ച് ബാറ്ററി, 90 വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എന്നിവയുമുണ്ട്. ഒന്‍പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാം. മോട്ടോ എഐ 2.0 ഫീച്ചറുകളും കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
