‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഹൗസ് ഓഫ് ദ് ഡ്രാഗണ്‍’ മൂന്നാം സീസണ്‍ ട്രെയിലര്‍ എത്തി. കഴിഞ്ഞ സീസണിലെ സംഭവ ബഹുലമായ സാഹചര്യങ്ങള്‍ക്കുശേഷമുള്ള കാര്യങ്ങളാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ പുരോഗമിക്കുമ്പോള്‍, വരാനിരിക്കുന്ന വലുതും കൂടുതല്‍ ഭീകരവുമായ യുദ്ധങ്ങളുടെ സൂചനകളും ലഭിക്കുന്നു. സീസണ്‍ 3-ല്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വലിയ യുദ്ധരംഗം ഉണ്ടാകും. സീരീസിന്റെ മൂന്നാം സീസണ്‍ 2026 ജൂണില്‍ പുറത്തിറങ്ങും. ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിനും റയാന്‍ കോണ്ടലും ചേര്‍ന്ന് നിര്‍മിച്ച ഹൗസ് ഓഫ് ദി ഡ്രാഗണ്‍, ‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ ഒരു പ്രീക്വല്‍ ആണ്. മാറ്റ് സ്മിത്ത്, എമ്മ ഡി ആര്‍സി, ഒലീവിയ കുക്ക്, സ്റ്റീവ് ടൂസെന്റ്, റൈസ് ഇഫാന്‍സ്, ഫാബിയന്‍ ഫ്രാങ്കല്‍, ഇവാന്‍ മിച്ചല്‍, ടോം ഗ്ലിന്‍-കാര്‍ണി എന്നിവരാണ് അഭിനേതാക്കള്‍.
