സൂപ്പര്‍ ഹിറ്റ് ചിത്രം ‘3 ഇഡിയറ്റ്സിന്’ രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ആമിര്‍ ഖാന്‍ അറിയിച്ചു. 3 ഇഡിയറ്റ്സ് അവസാനിച്ചിടത്തു നിന്നും പത്ത് വര്‍ഷത്തിനപ്പുറമുള്ള കഥയാകും സിനിമ പറയുക. പത്ത് വര്‍ഷത്തിന് ശേഷം രാഞ്ചോയ്ക്കും ഫര്‍ഹാനും രാജുവിനും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നാകും ചിത്രം പറയുക. ആദ്യ ചിത്രം പോലെ തന്നെ ഏറെ തമാശകളുള്ളതായിരിക്കും രണ്ടാം ഭാഗമെന്നും ആമിര്‍ പറയുന്നുണ്ട്. ആമിറിനൊപ്പം ആര്‍ മാധവന്‍, ഷര്‍മന്‍ ജോഷി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 3 ഇഡിയറ്റസ്. കരീന കപൂറായിരുന്നു നായിക. ഇന്ത്യയുടെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ സൗഹൃദവും തമാശയുമൊക്കെ ഇന്നും ആരാധകര്‍ ആഘോഷിക്കുന്നതാണ്.
‘3 ഇഡിയറ്റ്സിന്’ രണ്ടാം ഭാഗം ഒരുങ്ങുന്നു
