പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മെയ് 22ന് ഈ പുത്തന്‍ സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാം തലമുറ സിറ്റി പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. യാന്ത്രികമായി നോക്കുകയാണെങ്കില്‍, നിലവിലുള്ള 1.5 ലിറ്റര്‍ ഐ- വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനും തന്നെ ഫെയ്സ്ലിഫ്റ്റിലും തുടരാനാണ് സാധ്യത. ഇവ യഥാക്രമം 121 എച്പി, 126 എച്പി കരുത്ത് പുറപ്പെടുവിക്കും. വേരിയന്റുകള്‍ക്കനുസരിച്ച് മാനുവല്‍, സിവിടി ഓപ്ഷനുകളില്‍ ഇവ ലഭ്യമാകും. വിപണിയിലെ മത്സരം കണക്കിലെടുത്ത് ആകര്‍ഷകമായ വിലയിലായിരിക്കും ഹോണ്ട ഈ പുത്തന്‍ സിറ്റിയെ അവതരിപ്പിക്കുക.
