5 41

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഈന്തപ്പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് തലച്ചോറില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വീക്കം കുറയ്ക്കാന്‍ സാധിക്കും. ഇത് അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴത്തിലെ സെലിനിയം, മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി എന്നിവ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ ഇരുമ്പ് ഉള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയും. ആമാശയ കാന്‍സര്‍ തടയുന്നതിനും ഈന്തപ്പഴം ഉത്തമമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിനും ഇതിന് കഴിവുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *