Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 19, ഞായറാഴ്ച

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായി അടച്ചു. കടലിടുക്കു കടന്നു പോയ ഇന്ത്യന്‍ കപ്പല്‍ അടക്കമുള്ള കപ്പലുകള്‍ക്കു നേരെ വെടിവയ്പ്പ്. ഇറാന്‍ അംബാസഡറെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോര്‍മുസില്‍ ടോള്‍ ഈടാക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ഇനി യുദ്ധമുണ്ടായാല്‍ ആഗോള യുദ്ധമാകുമെന്നും ഈ മാസം വികസിപ്പിച്ച മിസൈലുകള്‍ അടക്കം ഉപയോഗിക്കുമെന്നും ഇറാന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റേസ മുന്നറിയിപ്പു നല്‍കി. വനിതാ സംവരണ ബില്ല് പരാജയപ്പെട്ടത് കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത […]

Posted inബിസിനസ്സ്

ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ഇടിവ്

പശ്ചിമേഷ്യയിലെ സംഘര്‍ഷം രാജ്യത്തെ വിദേശ വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മാര്‍ച്ചിലെ കയറ്റുമതിയില്‍ 7.4 ശതമാനവും ഇറക്കുമതിയില്‍ 6.5 ശതമാനവും കുറവുണ്ടായി. ഇന്ത്യയുടെ മികച്ച 20 വ്യാപാര പങ്കാളികളില്‍ ഉള്‍പ്പെടുന്ന യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരം വന്‍തോതില്‍ താഴേക്ക് പോയി. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ അസാധാരണമായ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള […]

Posted inടെക്നോളജി

സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ ആപ്പ് വേണ്ട!

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിര്‍ത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകള്‍ നിര്‍മിക്കുന്നത് തങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികള്‍ […]

Posted inവിനോദം

‘സിങ്ക’ തമിഴ് ചിത്രത്തിന്റെ ടീസര്‍ എത്തി

കയല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന ‘സിങ്ക’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ടീസര്‍ നല്‍കുന്നത്. കഥയ്‌ക്കൊപ്പം […]

Posted inവിനോദം

ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രം ‘കറക്കം’

മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ‘കറക്കം’. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘കറക്കം’ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

വിന്‍ഫാസ്റ്റ് മൂന്നാമത്തെ മോഡലെത്തി

വിയറ്റ്നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ മൂന്നാമത്തെ മോഡലായ വിഎഫ് എംപിവി 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 24.49 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഔദ്യോഗിക വെബ്സൈറ്റ് വഴി 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. 60.1 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായാണ് വാഹനം വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 517 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 201 ബിഎച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് കാറില്‍ ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ […]

Posted inപുസ്തകങ്ങൾ

അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍

സാഹിത്യപഠനത്തിന്റെ സാദ്ധ്യതകള്‍ തിരയുന്ന ‘സാഹിത്യപഠനവും വിനിമയമാതൃകകളും’, ഉമ്പര്‍റ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന ‘അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍’, പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്നവത്കരിക്കുന്ന ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും’, രാമായണത്തിന്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന ‘രാമായണം എന്ന സംവാദസ്ഥലം’, ലോകക്രമത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന ‘മാദ്ധ്യമവും ലോകവും’ എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം. ‘അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍’. കെ.എം നരേന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 199 രൂപ.  

Posted inആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് പണിതരുന്ന ഹെയര്‍ ഡൈകള്‍!

ഹെയര്‍ ഡൈകള്‍ കരളിന്റെ ആരോഗ്യത്തിന് ചിലപ്പോള്‍ പണിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ്ഗധര്‍ പറയുന്നു. ഹെയര്‍ ഡൈകളില്‍, പ്രത്യേകിച്ച് കറുപ്പ് നിറമുള്ളവയില്‍, ‘പാരാ-ഫിനിലിന്‍ ഡയമീന്‍’എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍മ്മത്തിലൂടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുകയും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഇത് കരള്‍ വീക്കം പോലുള്ള അവസ്ഥ ഉണ്ടാക്കാം. ഹെയര്‍ ഡൈകളില്‍ പ്രധാനമായും അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ അടങ്ങിയ പ്രകൃതിദത്ത എണ്ണ ഇല്ലാതാക്കാന്‍ കാരണമാകും. കാലക്രമേണ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.   മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ. കോൺ​ഗ്രസ് അധ്യക്ഷൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹോർമുസ് കടലിടുക്ക് പൂർണമായി ഇറാൻ അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്

ഹോർമുസ് കടലിടുക്ക് പൂർണമായി ഇറാൻ അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ വെടിവെച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. […]