Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 20, തിങ്കളാഴ്ച

  തങ്ങളുടെ ചില ആയുധങ്ങള്‍ വിട്ടുതരാമെന്ന് ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ആറു മാസത്തിനു ശേഷമാണ് ഹമാസ് ആയുധങ്ങള്‍ കൈമാറാന്‍ തയാറാകുന്നത്. തങ്ങളുടെ സേനയുടെ പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളുമാണു കൈമാറുക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സംഘടനയുടെ കീഴില്‍ ഗാസയുടെ ഭരണം നടത്താന്‍ രൂപീകരിച്ച പലസ്തീന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും കൈമാറുക. ഒമാന്‍ കടലില്‍ യു.എസ്. യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍. ഹോര്‍മുസ് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാർത്തകൾ 

      ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. മേഖലയിൽ തെരച്ചിൽ നടപടികൾ തുടരുകയാണ്.   ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ […]

Posted inബിസിനസ്സ്

സ്വര്‍ണപ്പണയ വായ്പാ തിരിച്ചടവ് മുടങ്ങുന്നു

സ്വര്‍ണപ്പണയ വായ്പയെടുത്തവരില്‍ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വലിയ തുക വായ്പ എടുക്കുന്നവരിലും ഒന്നിലധികം വായ്പകള്‍ ഒരേസമയം കൈകാര്യം ചെയ്യുന്നവരിലുമാണ് കുടിശ്ശിക കൂടുതലുള്ളത്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പക്കാരില്‍ 1.5% ആണ് കുടിശ്ശിക നിരക്ക്. കുറഞ്ഞ തുക വായ്പ എടുത്തവരേക്കാള്‍ 2.2 മടങ്ങ് കൂടുതലാണിത്. അഞ്ചിലധികം വായ്പകള്‍ എടുത്ത വായ്പക്കാരില്‍ കുടിശ്ശിക നിരക്ക് 1.9% ആയി ഉയര്‍ന്നു. 2025-ന്റെ ആദ്യ പകുതിയില്‍ ആരംഭിച്ച വായ്പകളുടെ ശരാശരി […]

Posted inടെക്നോളജി

ബിസിനസ് ചാറ്റിനായി പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ബിസിനസ് ചാറ്റുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ‘ഓട്ടോ-ഓര്‍ഗനൈസ് ബിസിനസ് ചാറ്റ്’ എന്ന ഒരു പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. നിലവില്‍, ഉപയോക്താക്കള്‍ അവരുടെ ബിസിനസ് അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സാധാരണ ചാറ്റ് ലിസ്റ്റില്‍ കാണുന്നു. എന്നിരുന്നാലും, ബിസിനസ് സന്ദേശങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍, പ്രസക്തമായ ചാറ്റുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, പ്രധാന ചാറ്റ് ലിസ്റ്റില്‍ ഏതൊക്കെ ബിസിനസ് ചാറ്റുകള്‍ തുടരണമെന്നും ഏതൊക്കെ വേണ്ടെന്നും ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ബിസിനസ്സ് സന്ദേശങ്ങള്‍ ലഭിച്ച് 24 മണിക്കൂറിനുശേഷം പുതിയ ബിസിനസ് വിഭാഗത്തിലേക്ക് മാറ്റപ്പെടും. […]

Posted inവിനോദം

‘നാഗബന്ധ’ത്തിലെ രണ്ടാം ഗാനം പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ രണ്ടാം ഗാനം പുറത്ത്. ‘സുര സുര താരാദീപം’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാര്‍- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നത് അര്‍ജുന്‍ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത്. ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളില്‍ […]

Posted inവിനോദം

200 കോടി ക്ലബില്‍ ഇടം പിടിച്ച് ‘വാഴ 2’

മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ‘വാഴ 2’. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സവിന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പല തിയറ്ററുകളിലും ഹൗസ് ഫുള്ളായി തുടരുകയാണ്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമക്ക് 200 കോടി […]

Posted inഓട്ടോമോട്ടീവ്

ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് ഇന്ത്യയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതുക്കിയ ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിന് കൂടുതല്‍ ഒതുക്കമുള്ള ലുക്ക് നല്‍കുന്നു. ടോപ് വേരിയന്റ് ആയ ഫാസിനോ എസ് മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. പിന്നില്‍ ചെറിയ ടെയില്‍ലൈറ്റും പ്രത്യേകമായുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്. 8 ബിഎച്ച്പി കരുത്തും 10.3എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 125സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ […]

Posted inപുസ്തകങ്ങൾ

വിഷു എന്ന പെണ്‍കുട്ടി

ആ നനുത്ത ഓര്‍മ്മകള്‍ ഇപ്പോഴും ഒരു നേര്‍ത്ത വിങ്ങലായി നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍, ഈ നോവല്‍ നിങ്ങള്‍ക്കുള്ളതാണ്. ഒരു നൂറുവര്‍ഷം ജീവനോടെ ഇരുന്നാലും അവളെയോര്‍മിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്… ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്… സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല… ഇത് അവളുടെ കഥയാണ്. വിഷുവിന്റെ… അവളുടെ പോരാട്ടത്തിന്റെ… അവളനുഭവിച്ച ഭീകരമായ വേദനയുടെ… സഹനങ്ങളുടെ… സ്വപ്നങ്ങളുടെ കഥ. പ്രൊഫണല്‍ നേട്ടങ്ങള്‍കൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകള്‍കൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് […]

Posted inആരോഗ്യം

വേനല്‍ക്കാലത്തെ യൂറിനറി ഇന്‍ഫക്ഷന്‍

വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായി കാണാറുള്ള ബാക്ടീരിയല്‍ അണുബാധയാണ് മൂത്രനാളി അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രനാളി അണുബാധ കൂടുതലും കണ്ടുവരുന്നത്. യൂറിനറി ഇന്‍ഫക്ഷന്‍ ചികിത്സിക്കാതെ പോകുന്നത് രക്തപ്രവാഹത്തിലേക്ക് വ്യാപിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. ജലാംശം കുറയുന്നത്, മൂത്രമൊഴിക്കാന്‍ വൈകുന്നത്, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കും. ഇ.കോളി പോലുള്ള ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിച്ച് പെരുകുമ്പോഴാണ് യൂറിനറി ഇന്‍ഫക്ഷന്‍ വികസിക്കുന്നത്. അണുബാധ തടയുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 20, തിങ്കള്‍

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പല്‍ എന്‍ജിന്‍ റൂം തകര്‍ത്ത് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, യുദ്ധത്തിന് സജ്ജമാണെന്നും സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ചു. അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഇറാന്‍ പാര്‍ലമെന്റ് പ്രത്യേക ബില്‍ തയ്യാറാക്കിയതായാണ് സൂചന. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിനു പിന്നാലെ […]