Posted inവിനോദം

‘അച്യുത അവതാരം’ ചിത്രത്തിന്റെ പോസ്റ്റര്‍

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ് സി, രുദ്രമൂര്‍ത്തി, രാജേഷ്. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. […]

Posted inഓട്ടോമോട്ടീവ്

കിയ 2026 മോഡല്‍ സിറോസ് വിപണിയില്‍

കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍. ഇതിന്റെ പ്രാരംഭ വില 8.40 ലക്ഷം രൂപയാണ്. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയാണ് 8.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നത്. പരിഷ്‌കരിച്ച മുന്‍-പിന്‍ ബമ്പറുകള്‍, ബോഡി കളര്‍ എയറോ ഇന്‍സെര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്കും മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും ഗ്ലോസി ബ്ലാക്ക് ഫിനിഷ് എന്നിവയാണ് ഡിസൈന്‍ രംഗത്തെ മാറ്റങ്ങള്‍. എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പിന്‍ഭാഗത്ത് എല്‍ഇഡി സ്റ്റോപ്പ് ലാമ്പ്, വശങ്ങളില്‍ ബോഡി കളര്‍ ഗാര്‍ണിഷ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്ന മറ്റു ഫീച്ചറുകള്‍. നിയോണ്‍ […]

Posted inപുസ്തകങ്ങൾ

ഗ്രേറ്റ

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്‌സിറ്റി സിലബസ്സില്‍ ഉള്‍പ്പെടുത്തിയ ‘ഗ്രേറ്റ’ ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതല്‍ കാലിക പ്രസക്തമാക്കുന്നു. മലയാളത്തില്‍ ആദ്യമായി ഗ്രേറ്റ ട്യൂണ്‍ബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അര്‍ത്ഥത്തില്‍ ഈ സമാഹാരം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ‘ഗ്രേറ്റ’. കെ പി രാമനുണ്ണി. ഡിസി ബുക്‌സ്. വില […]

Posted inആരോഗ്യം

പുകവലിക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതല്‍

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്ന് പഠനം. പുകവലിക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്നാണ് 2026-ല്‍ ജേണല്‍ ഓഫ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള പുകവലിക്കാരെ അപേക്ഷിച്ച് നേരത്തെ പുകവലി ഉപേക്ഷിച്ചവരില്‍ മരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹ ബാധിതര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. ടൈപ് 2 പ്രമേഹമുള്ളവര്‍ പുകവലി ശീലമാക്കുമ്പോള്‍ ഇത് ഹൃദയാഘാതത്തിനും കൈകാലുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു

ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിൽ പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്. വിമാനം ഒരു മരത്തിൽ ഇടിച്ച ശേഷമാണ് താഴേക്ക് പതിച്ചതെന്ന് പ്രദേശവാസികൾ പറയുന്നത്.

Posted inലേറ്റസ്റ്റ്

ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച് 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച് 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗാലിക്ക് സമീപം ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്കൻ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോർപ്പിഡോ കപ്പലിനെ തകർത്തത്.കപ്പലിൽ ഉണ്ടായിരുന്ന നാവികൻ ഹമീദ് മൊമേനയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. മുന്നറിയിപ്പില്ലാത്ത ആക്രമണമായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അതൊരു യുദ്ധമേഖലയായിരുന്നില്ല, ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് അവർ പെരുമാറിയതെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി

കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി.വ്യാജ അക്കൗണ്ടുകളിൽ നിന്ന്  അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന്  കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി.ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ ദീപ്തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് […]

Posted inലേറ്റസ്റ്റ്

തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച ആൽജോയ്ക്ക്  യാത്രയയപ്പ് നൽകി നാട്

തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച ആൽജോയ്ക്ക്  യാത്രയയപ്പ് നൽകി നാട്. വീടിന് സമീപമുള്ള പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല മേഖലകളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് മഴ തുടങ്ങിയത്. ഇന്നലെ പെയ്ത മഴയിൽ ഗ്രാമീണ മേഖലയിലടക്കം വ്യാപകമായ കൃഷി നാശം ഉണ്ടായിരുന്നു.അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം

പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം […]