ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറുകളായ വെസ്പ പ്രൈമവേര 180, വെസ്പ സ്പ്രിന്റ് 180 എന്നിവയുടെ പുതിയ 180 സിസി പതിപ്പുകളാണ് പിയാജിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലാണ് ഈ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്, തെരഞ്ഞെടുത്ത വിപണികളില്‍ നിലവിലുള്ള 150 സിസി വകഭേദങ്ങള്‍ക്ക് പകരമായി ഇവ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ ഇപ്പോള്‍ 8,250 ആര്‍പിഎമ്മില്‍ 14.7 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 13.5 എന്‍എം പീക്ക് ടോര്‍ക്കും […]
കള്ളിമുള്ളില്‍ കാതലിപ്പൂവ്
ഒരു കവിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. മറവിയുടെ മരുക്കാറ്റില്‍ കീഴ്മേല്‍മറിയാതെ, അടുക്കിവെച്ച ഓര്‍മ്മകളിലൂടെ ജീവിതത്തെ ആലേഖനം ചെയ്യുന്ന എഴുത്ത്. കാലത്തിന്റെ ഇടവേളകളെ കാവ്യാത്മകമായി തൊടുന്ന കുറിപ്പുകള്‍. കവിതയിലൂടെ ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്ന പുസ്തകം. ‘കള്ളിമുള്ളില്‍ കാതലിപ്പൂവ്’. ഷീജ വക്കം. മാതൃഭൂമി. വില 323 രൂപ.
വേനല്‍ക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
വേനല്‍ക്കാലത്ത് ശരീരത്തിന് ചൂടു കൂട്ടുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ പാചകക്കൂട്ടിലെ സ്ഥിരം ചേരുവയാണ്. എന്നാല്‍ ഇവ ശരീരതാപനില ഉയരാന്‍ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ചൂട് കൂടുന്നതിന് കാരണമാവുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉപയോഗിക്കുന്നത് വയറെരിച്ചിലും നിര്‍ജ്ജലീകരണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് ഏറെ ആരോഗ്യം നല്കുന്നവയാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. എന്നാല്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം […]
പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല
പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ ഇന്ന് തുറക്കില്ല. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നും […]
ശബരിമല മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. 2025 ലെ വിവരങ്ങളാണ് തേടിയത്. കേസിൽ ഇതുവരെ എസ്‌ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല അതിനാൽ കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനാണു എസ്ഐടിയുടെ നീക്കം.
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 23നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,കനിമൊഴി എംപി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. അതേസമയം പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിൽ […]
കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി ട്രംപ്
ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് […]
ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ് ടിം കുക്ക്
അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിനെ നീണ്ട 15 വര്‍ഷക്കാലം നയിച്ച ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. സിഇഒ സ്ഥാനം മാറുമ്പോഴും ടിം കുക്ക് ആപ്പിളില്‍ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരും. ജോൺ ടെർണസ് ആകും സെപ്റ്റംബർ ഒന്ന് മുതൽ ആപ്പിളിന്‍റെ പുതിയ സിഇഒ. നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ് ടെര്‍ണസ്. സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ആപ്പിളിന് നേതൃത്വം നൽകിയത് ടിം കുക്കായിരുന്നു. ഇക്കാലയളവിൽ കമ്പനിയുടെ വിപണി […]
മണിപ്പൂരിൽ ശക്തമായ ഭൂചലനം
മണിപ്പൂരിൽ ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിൽ രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.
