Posted inആരോഗ്യം

തണ്ണിമത്തന്‍ ശരീരം തണുപ്പിക്കുന്നു, മാമ്പഴം ചൂടാക്കും!

വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും പഴങ്ങളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് ഏറ്റവും സുലഭമായ മാമ്പഴവും തണ്ണിമത്തനും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഒന്ന് അതിന്റെ ജലാംശം കൊണ്ട് തണുപ്പ് നല്‍കുമ്പോള്‍ മറ്റൊന്ന് മികച്ച രുചിയും ഊര്‍ജ്ജവുമാണ് പകരുന്നത്. തണ്ണിമത്തനില്‍ ഏകദേശം 90 ശതമാനവും വെള്ളമാണ്. അതിനാല്‍ തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ മികച്ച മറ്റൊരു പഴമില്ല. മാമ്പഴത്തില്‍ ജലാംശം കുറവാണ്. ഇത് പോഷകങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും തണ്ണിമത്തനെപ്പോലെ പെട്ടെന്ന് ശരീരത്തെ തണുപ്പിക്കാന്‍ ഇതിന് […]

Posted inലേറ്റസ്റ്റ്

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം അനുവദിച്ച് കേരള സർക്കാർ

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം അനുവദിച്ച് കേരള സർക്കാർ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനാണ് തൃശൂർ ജില്ലാ കളക്ടർക്ക് തുക അനുവദിച്ചത്. അതേസമയം, സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. 13 പേർ ചികിത്സയിൽ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ​ഗുരുതരമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരാൾ വെൻ്റിലേറ്ററിലാണ്.

Posted inലേറ്റസ്റ്റ്

കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്

കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്.തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വീട്ടിലുള്ളവരോട് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയിയെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു. അതേസമയം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ശക്തമായ […]

Posted inലേറ്റസ്റ്റ്

ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നുള്ള എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. ‘കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ […]

Posted inലേറ്റസ്റ്റ്

വാർത്തസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ

വാർത്തസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർ​ഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു.ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ ആണ് മോദി ശ്രമിച്ചത്. അതിന് ഓരോ പാർട്ടിയുമായും പ്രത്യേക ചർച്ചയ്ക്കു ശ്രമിച്ചെന്നും ഇത്രയും സർക്കസ് നടത്തിയിട്ടും മോദി പരാജയപ്പെട്ടുവെന്നും ഖർ​ഗേ വാർത്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 12 ആയി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 12 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40 ലധികം പേര്‍ക്ക് പരിക്കേറ്റെന്ന് പ്രാഥമിക വിവരം പുറത്തുവന്നിരുന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി

    കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും, അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂരിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തൃശ്ശൂരിൽ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. സമീപത്തെ മറ്റ് ആശുപത്രികളും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. സ്‌ഫോടന വസ്തുക്കൾ നിർവീര്യമാക്കാതെ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം

തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മൂന്നു മൃതദേഹ അവശിഷ്ടങ്ങൾ  ലഭിച്ചതായും  നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായുമാണ്  വിവരം. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം തുടരുന്നു.