Posted inപുസ്തകങ്ങൾ

സിറ്റി ഓഫ് ജിന്‍സ്

1980കളുടെ അന്ത്യത്തില്‍ ഒരു വര്‍ഷത്തെ ഡല്‍ഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതല്‍ ഡല്‍ഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു. ‘സിറ്റി ഓഫ് ജിന്‍സ്’. വില്ല്യം ഡാല്‍റിമ്പിള്‍. ഡിസി ബുക്‌സ്. വില 468 രൂപ.  

Posted inആരോഗ്യം

120/80 എന്ന നോര്‍മല്‍ ബിപി തോത് പോലും മുന്നറിയിപ്പാണ്!

മുപ്പതുകളിലെ രക്തസമ്മര്‍ദത്തിന്റെ തോതാണ് അമ്പതുകളിലെ ഹൃദയാഘാതത്തെ നിശ്ചയിക്കുന്നതെന്ന് പഠനം. രക്തസമ്മര്‍ദത്തിന്റെ കാര്യത്തില്‍ ചെറിയ തോതിലുള്ള മാറ്റം പോലും പ്രധാനമാണ്. രക്തസമ്മര്‍ദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണ്. 120/80 എന്ന നോര്‍മല്‍ ബിപി നിലയില്‍പ്പോലും മുന്നറിയിപ്പുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മര്‍ദം മൂലമുള്ള അപകടസാധ്യതാ ഘടകങ്ങള്‍ ഒരുപോലെയാണ്. ബിപി 120/70ല്‍ കുറവ് ഉള്ളവരില്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കുറവാണ്. ബിപി നില 140/90ല്‍ കുറവാണെങ്കില്‍ മാത്രം ചികിത്സിക്കുക എന്നത് തെറ്റിദ്ധാരണയാണ്. കാരണം സിസ്റ്റോളിക് ബ്ലഡ് പ്രഷന്‍ 140 കടക്കുമ്പോഴേക്കും ഹൃദയസംബന്ധമായ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ‎ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് വിഡി സതീശൻ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണമെന്നും, മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും  വിഡി സതീശൻ പറഞ്ഞു. അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാതെ വെടിക്കെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് ഒരു ഫയർ എഞ്ചിൻ പോലുമില്ലായിരുന്നുവെന്നും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും രമേശ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തിൽ സ്റ്റിസ് സി എൻ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നന്ദഗോവിന്ദം ഭജൻസിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ഉയ‍ർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ. ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയതെന്ന് ക്ഷേത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. ഈ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത്12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ അവിശ്വസിച്ച് ഇറാന്‍

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ അറിയിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി പ്രഖ്യാപിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെടിക്കെട്ടുപുരയിലെ സ്‌ഫോടന സ്ഥലത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടന സ്ഥലത്ത് കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും. അതേസമയം മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ ഉണ്ടാകും

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ നടക്കുന്ന യോഗത്തിന് ശേഷം  ഉണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും, പൂരം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.