Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ

തൃശൂരിൽ മുണ്ടത്തിക്കോട് ഉണ്ടായ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ചു

പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 22, ബുധനാഴ്ച

  പതിമ്മൂന്നു പേര്‍ കൊല്ലപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍നിന്ന് നാലു ലക്ഷം രൂപയുമാണു നല്‍കുക. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. സ്ഫോടനത്തിന്റെ നടുക്കം മാറാതെ മുണ്ടത്തിക്കോട് ഗ്രാമം. മൃതദേഹാവശിഷ്ടങ്ങള്‍പോലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ് അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ

വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ്, ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്, അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ സംസ്ഥാന സർക്കാർ നിയോ​ഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം പ്രതികരിച്ചു. സംസ്ഥന സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും  കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുതെന്നും അതിനാൽ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്നും അദേഹം വ്യക്തമാക്കി.

Posted inബിസിനസ്സ്

15,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഒടിപി വേണ്ട!

15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഒടിപി ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി ഏകീകൃത ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ‘അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍’ ഉപയോഗിച്ച് ഒരു തവണ ഇ-മാന്‍ഡേറ്റ് രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ ഇത് അംഗീകരിക്കപ്പെട്ടാല്‍ 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ ഒടിപി ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. എന്നാല്‍ ഈ പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പരിശോധനകള്‍ തുടരും. അന്താരാഷ്ട്ര പേയ്‌മെന്റുകളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

Posted inടെക്നോളജി

ഇന്‍സ്റ്റയില്‍ വൈറലായി ഫ്‌ളാഷ് ഫില്‍റ്റര്‍

ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ഫീച്ചറാണ് ഒ.ജി (ഒണ്‍ലി ഗാങ്സ്റ്റര്‍) എന്നു വിളിപ്പേരുള്ള ഫ്‌ളാഷ് ഫില്‍റ്റര്‍. ഈ ഫില്‍റ്ററാണ് ഇപ്പോള്‍ സ്റ്റോറികളും റീലും ഭരിക്കുന്നത്. സംഭവം മെറ്റ എ.ഐയുടെ പുതിയ ടൂളാണ്. ഇന്‍സ്റ്റയില്‍ സ്റ്റോറീസില്‍ പോയി ഒരു ചിത്രം സെലക്ട് ചെയ്യുക. റീ സ്റ്റൈല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ നിരവധി ഫില്‍റ്ററുകള്‍ വരും. അതില്‍നിന്ന് ഫ്ളാഷ് എന്ന ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക. കുറച്ചുസമയത്തിനുശേഷം ഒ.ജി ചിത്രം തയ്യാര്‍. നമ്മളെ ഫോക്കസ് ചെയ്ത് ഫ്ളാഷ് അടിക്കുന്നതു പോലെയുള്ള […]

Posted inവിനോദം

‘പേട്രിയറ്റ്’ ചിത്രത്തിന് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം അനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ- എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ- എഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം […]

Posted inവിനോദം

പ്രശാന്ത് നീല്‍ ചിത്രം ‘എന്‍ടിആര്‍- നീല്‍’

മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ‘എന്‍ടിആര്‍- നീല്‍’ 2027 ജൂണ്‍ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് മേയ് 20ന് റിലീസ് ചെയ്യും. താത്ക്കാലികമായി ‘എന്‍ടിആര്‍- നീല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യും. പ്രശസ്ത […]

Posted inഓട്ടോമോട്ടീവ്

പുതിയ 349സിസി എന്‍ജിനുമായി ബജാജ് പള്‍സര്‍

പുതിയ 349സിസി എന്‍ജിനുമായി ബജാജ് പള്‍സര്‍ എന്‍എസ്400ഇസഡ് പുറത്തിറങ്ങി. മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ മാറ്റമില്ല. വെബ്‌സൈറ്റില്‍ ഇപ്പോഴും വില 1,93,900 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) ആണ്. മുമ്പുണ്ടായിരുന്ന 373സിസി എന്‍ജിന് പകരം ഇപ്പോള്‍ 349സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 9,000 ആര്‍പിഎമ്മില്‍ 40 ബിഎച്പി പവറും 7,500 ആര്‍പിഎമ്മില്‍ 33.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിന്‍ മാറ്റം ഒഴിച്ചാല്‍ ബൈക്ക് മുന്‍ മോഡലിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. അതേ പെരിമീറ്റര്‍ […]