പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരൂന്നൂറിലധികം നിരീക്ഷകരെ അയച്ചു . കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മേൽനോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. വോട്ടെണ്ണൽ ദിനത്തിൽ ബംഗാളിൽ എന്തു നടക്കും എന്ന ആശങ്കകൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. വോട്ടെണ്ണൽ നടപടികൾ സുഗമവും സുതാര്യവുമാക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാളിലേക്ക് അയച്ചത്. 165 വോട്ടെണ്ണൽ നിരീക്ഷകരെയും, 77 പോലീസ് നിരീക്ഷകരെയുമാണ് ഇന്ന് അധികമായി അയച്ചത്.
പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരൂന്നൂറിലധികം നിരീക്ഷകരെ അയച്ചു
