Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 23, വ്യാഴാഴ്ച

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കേ, രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ലഭിച്ച 10 മൃതദേഹങ്ങളില്‍ ഒമ്പതെണ്ണം തിരിച്ചറിഞ്ഞു. നൂറ്റമ്പതോളം ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. വെടിക്കെട്ടുപുരകളില്‍ 34 പേരാണുണ്ടായിരുന്നത്. ഇന്നലെ പട്ടാമ്പി കോടിക്കുന്നുപറമ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. മരിച്ച മറ്റുള്ളവര്‍: പഴയന്നൂര്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ സുവിന്‍ (39), ആലംകോട് മണികണ്ഠന്‍ (60), പെരിന്തല്‍മണ്ണ സുബ്രഹ്‌മണ്യന്‍ (50), […]

Posted inബിസിനസ്സ്

ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്

2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്. 2.1 ശതമാനം വളര്‍ച്ചയോടെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖല നേടിത്തന്നത്. തൊട്ടുമുന്‍ വര്‍ഷം 3,09,859.3 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട തീരുവയില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടായിട്ടും ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ഡിമാന്‍ഡ് കുറഞ്ഞില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ പ്രധാന സംഭാവന റെഡിമെയ്ഡ് ഗാര്‍മെന്റ്സ് വിഭാഗത്തിനാണ്. 1,35,427.6 ലക്ഷം കോടിയില്‍ നിന്ന് 1,39,349.6 ലക്ഷം കോടിയിലേക്കാണ് ഈ […]

Posted inടെക്നോളജി

കോഡെക്‌സ് വിപുലീകരിക്കാന്‍ ഓപ്പണ്‍എഐ

കോര്‍പ്പറേറ്റ് ലോകത്ത് കോഡെക്‌സ് എഐ ടൂളിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുമായി സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐ. ഇതിന്റെ ഭാഗമായി ആഗോള കണ്‍സള്‍ട്ടിങ് – ഐടി സേവന കമ്പനികളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. അക്സഞ്ചര്‍, കാപ്ജെമിനി, സിജിഐ, കോഗ്നിസന്റ്, ഇന്‍ഫോസിസ്, പിഡബ്ല്യുസി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സിസ്റ്റംസ് ഇന്റഗ്രേറ്ററുകളുമായി കമ്പനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കോഡ് എഴുതുക, അവലോകനം ചെയ്യുക, യുക്തിസഹമായി വിശകലനം ചെയ്യുക എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എഐ ടൂളാണ് കോഡെക്‌സ്. ആന്ത്രോപിക് പോലുള്ള […]

Posted inവിനോദം

തൊപ്പി ഇനി ബിഗ് സ്‌ക്രീനിലേക്ക്

സിജു വിത്സണ്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബൂം ബാങി’ന്റെ ചിത്രീകരണം തുടങ്ങി. ദേവിക സതീഷ് ആണ് ചിത്രത്തിലെ നായിക. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ വെച്ച് നടന്നു. സിബി മലയില്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗര്‍, ജിബിന്‍ ഗോപിനാഥ്, സജിന്‍ ചെറുകയില്‍, ഗോകുലന്‍, സുബിന്‍ ടാര്‍സണ്‍, നിഹാദ് തൊപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് […]

Posted inവിനോദം

‘ആട് 3’ മേയ് ഒന്നുമുതല്‍ മലയാളം സീ5-ല്‍

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മേയ് ഒന്നിന് മലയാളം സീ5-ല്‍ പ്രീമിയര്‍ ചെയ്യുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയസൂര്യയെ കൂടാതെ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, […]

Posted inപുസ്തകങ്ങൾ

നരമുണ്ടോ ഖേല

മരിച്ചവരെ കുഴിമാടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തില്‍നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിര്‍മ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആര്‍ത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നല്‍കുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദര്‍ഗകളിലൂടെ, അള്‍ത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര. ‘നരമുണ്ടോ ഖേല’. നിസാര്‍ […]

Posted inഓട്ടോമോട്ടീവ്

മോഡല്‍ വൈ ലൈനപ്പ് അവതരിപ്പിച്ച് ടെസ്ല

61.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് ഒരു പുതിയ ലോങ് വീല്‍ബേസ് വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് ടെസ്ല ഇന്ത്യയില്‍ മോഡല്‍ വൈ ലൈനപ്പ് വിപുലീകരിച്ചിരിക്കുകയാണ്. ഈ കൂട്ടിച്ചേര്‍ക്കലോടെ, ഇന്ത്യയില്‍ മോഡല്‍ വൈ ശ്രേണി ഇപ്പോള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. അവയുടെ വില 59.89 ലക്ഷം രൂപയില്‍ ആരംഭിച്ച് 67.89 ലക്ഷം രൂപ വരെ ഉയരുന്നു. ഈ പുതിയ പതിപ്പിന്റെ പ്രത്യേകത എന്നത് സാധാരണ മോഡലിനേക്കാള്‍ 150 എംഎം കൂടുതലുമായി 3,040 എംഎം-ന്റെ എക്‌സ്റ്റെന്റഡ് വീല്‍ബേസാണ്. 2+2+2 ലേയൗട്ടില്‍ വരുന്ന […]

Posted inആരോഗ്യം

ചൂടുകുരുവിനുള്ള പ്രഥമശുശ്രൂഷ അറിയാം

വേനല്‍ക്കാലത്ത് മിക്കയാളുകളെയും നേരിടുന്ന ഒരു പ്രധാന ചര്‍മപ്രശ്‌നമാണ് ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയര്‍പ്പ് പുറത്തേക്ക് വരാന്‍ കഴിയാതെ ചര്‍മത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇത് ചര്‍മത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ ഉണ്ടാകുന്നതിനും കഠിനമായ ചൊറിച്ചിലിനും ‘പ്രിക്കിളി ഹീറ്റ്’ എന്ന് വിളിക്കപ്പെടുന്ന കുത്തുന്നതുപോലെയുള്ള വേദനയ്ക്കും കാരണമാകുന്നു. ലളിതമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ ചൂടുകുരു നിയന്ത്രിക്കാന്‍ സാധിക്കും. ഏറ്റവും പ്രഥമശുശ്രൂഷ ചര്‍മത്തിന്റെ താപനില കുറയ്ക്കുക എന്നതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചില […]

Posted inലേറ്റസ്റ്റ്

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്‌ കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

        ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന് 14 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യവുമായി ഉന്നയിച്ചിരിക്കുന്നത്. സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.   പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ടി എൻ […]