എൽ.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച് 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്നും ഇത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
എൽ.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
