പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎക്ക് മുൻതൂക്കം. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 124 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്. മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് വിവരം.
ബംഗാളിൽ ബിജെപിക്ക് ലീഡിൽ മുൻതൂക്കം
