Posted inഓട്ടോമോട്ടീവ്

ആനുകൂല്യങ്ങളുമായി ഇഞ്ചിയോണ്‍ കിയ

‘അടിപൊളി ഏപ്രില്‍ ബെനഫിറ്റ്‌സ്’ എന്ന പേരില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി ഇഞ്ചിയോണ്‍ കിയ. പുത്തന്‍ സെല്‍റ്റോസ് ഉള്‍പ്പെടെയുള്ള കിയയുടെ ജനപ്രിയ മോഡലുകള്‍ക്ക് 2 ലക്ഷം രൂപ വരെ നീളുന്ന ബെനഫിറ്റുകള്‍ ഈ സീസണില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെല്‍റ്റോസ്, കാരന്‍സ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ്, തുടങ്ങി കിയയുടെ എല്ലാ മോഡലുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും. ആധുനിക ഫീച്ചറുകളും മികച്ച സുരക്ഷയും ഒത്തിണങ്ങിയ കിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. തിരുവനന്തപുരം മുതല്‍ പാലക്കാട് […]

Posted inപുസ്തകങ്ങൾ

ബാള്‍ക്കന്‍ മുറിവുകള്‍

യുദ്ധങ്ങളിലും വംശഹത്യകളിലും കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരോട്, മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന യാത്രാപുസ്തകം. മരിച്ചവരെ അടക്കിയ ശ്മശാനങ്ങളും ബുള്ളറ്റുതുളകള്‍ വീണ കെട്ടിടങ്ങളും സംസാരിക്കുന്ന ഭാഷ തേടുകയാണ് ഈ താളുകള്‍. ചരിത്രത്തില്‍നിന്ന് മനുഷ്യരാശി സമാധാന ജീവിതത്തിനുവേണ്ടി ഒന്നും ശേഖരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. കുഞ്ഞുങ്ങളായിട്ടും എന്തിന് ഞങ്ങളെ കൊല്ലന്നുവെന്ന് മുതിര്‍ന്നവര്‍ എന്നു കരുതുന്നവരോട് കുട്ടികള്‍ ചോദിക്കുന്നു. ഗ്രീസ്, ക്രൊയേഷ്യ, ബോസ്‌നിയ, മോണ്ടിനെഗ്രോ, സെര്‍ബിയ എന്നീ രാജ്യങ്ങളിലൂടെയുള്ള ഈ യാത്രാപുസ്തകം ഹിംസയുടെ പാതാളങ്ങളില്‍, സമാധാനത്തിന്റെ സ്വപ്നങ്ങളില്‍ അലയുന്നു. ‘ബാള്‍ക്കന്‍ മുറിവുകള്‍’. […]

Posted inആരോഗ്യം

കാപ്പിയില്‍ പാലൊഴിച്ചാല്‍ ഈ ഗുണങ്ങള്‍ കിട്ടില്ല!

കാപ്പി ഒരു ഇന്‍സ്റ്റന്‍ഡ് എനര്‍ജി ബൂസ്റ്റര്‍ ആണെങ്കിലും പലര്‍ക്കും ഈ പറഞ്ഞ ഗുണങ്ങള്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. കാപ്പിയില്‍ അടങ്ങിയ കഫീന്‍ ക്ഷീണം അകറ്റാനും ഉന്മേഷത്തോടെ ഉണര്‍ന്നിരിക്കാനും സഹായിക്കും. എന്നാല്‍ ഇത് മാത്രമല്ല, കരളിനും കാപ്പി ഔഷധമാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനം സുഖമമാക്കാനും സഹായിക്കുമത്രെ. കാപ്പിയെന്നാല്‍ പലര്‍ക്കും പാലിലേക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് ഈ കൂട്ട് അത്ര നന്നല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തില്‍ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുന്ന കട്ടന്‍കാപ്പിയിലാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശ്ശൂര്‍പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ധാരണയായി

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. സാധാരണ ഒരു മണിക്കൂർ നേരമുള്ള കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്

തമിഴ്നാട്ടിലെ  പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട്  തമിഴക വേറ്ററി കഴകം നേതാവ് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം, പോളിംഗ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹോർമുസ് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ

അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്നതിനാൽ  ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി. അതേസമയം ഹോർമുസിൽ 31 കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു. ‌തടഞ്ഞ കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളെന്നും യു എസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് സ്ട്രോങ്ങ്‌ റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കലക്ടർക്കെതിരെ യുഡിഎഫ്

കോഴിക്കോട് സ്ട്രോങ്ങ്‌ റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ് നാളെ കോടതിയെ സമീപിക്കും. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മല്ലികാർജുൻ ഖർഗെയ്ക്കെതിരായ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജനങ്ങളെ വഞ്ചിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കണമെന്നും കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ്റാം രമേശ്‌. എല്ലാ ധാർമ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓർക്കുമെന്നുമാണ് വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്

പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവിൽ പടക്കനിർമാണശാല പോലീസ് സീൽ ചെയ്തിട്ടുണ്ട്. തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. 15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസൻസാണ് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നത്. എന്നാൽ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിർമ്മാണശാലയിൽ കണ്ടെത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴ്നാട്ടിൽ വോട്ടിംഗ് തുടങ്ങി

തമിഴ്നാട്ടിൽ വോട്ടിംഗ് തുടങ്ങി. 234 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടിൽ ആദ്യം വോട്ട് ചെയ്‌ത വ്യക്തി. 7 മണിക്ക് മുൻപേ അജിത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെട്ടത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് പരാതി […]