പുതിയ ഇലക്ട്രിക് ബൈക്ക് റോര്‍ ഇവോ പുറത്തിറക്കി ഒബെന്‍ ഇലക്ട്രിക്. 99,999 രൂപയാണ് പ്രാരംഭ വില. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കാണ് പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. അതിനു ശേഷം 1.25 ലക്ഷം രൂപയായിരിക്കും വില. ബുക്കിങ് ആരംഭിച്ചു. നിലവിലുള്ള എആര്‍എക്‌സ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മോട്ടോര്‍, ബാറ്ററി, ഡ്രൈവ്ട്രെയിന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒബെന്‍ തന്നെ വികസിപ്പിച്ച ഐപിഎംഎസ്എം 9 കിലോവാട്ട് മോട്ടറാണ് റോര്‍ ഇവോയില്‍. 3.4 കിലോവാട്ട് എല്‍എഫ്പി ബാറ്ററിയും ഉപയോഗിക്കുന്നു. ഐപി67 സര്‍ട്ടിഫിക്കേഷനുള്ള ബാറ്ററിക്ക് എട്ടുവര്‍ഷം വാറന്റിയുമുണ്ട്. 180 കിലോമീറ്ററാണ് വാഹനത്തിന്റെ ഐഡിസി സര്‍ട്ടിഫൈഡ് റേഞ്ച്. ഉയര്‍ന്ന വേഗം 100 കിലോമീറ്റര്‍/മണിക്കൂറുമാണ്. ഒബെന്‍ പ്ലഗ് ഉപയോഗിച്ച് വെറും 90 മിനിറ്റിനുള്ളില്‍ 080% ചാര്‍ജ് ചെയ്യാം. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
റോര്‍ ഇവോ പുറത്തിറക്കി ഒബെന്‍ ഇലക്ട്രിക്
